---
title: "പ്രവാസികളും മത്സ്യത്തൊഴിലാളികളും ശ്രദ്ധിക്കുക; ഒമാനിൽ അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും വൻ വിലക്ക്"
english_title: "Oman Imposes Complete Ban on Abalone Fishing and Trade Until 2027"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388837/oman-abalone-fishing-trade-ban"
published_at: "2026-10-26T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf2dd7a9298_oman-abalone-fishing-trade-ban.jpg"
keywords: ["OmanNews", "AbaloneBan", "FisheriesPolicy", "MarineConservation", "GCCNews"]
---

# പ്രവാസികളും മത്സ്യത്തൊഴിലാളികളും ശ്രദ്ധിക്കുക; ഒമാനിൽ അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും വൻ വിലക്ക്

> **Lead Summary:** **മസ്കത്ത്: ഒ**മാനിൽ അബലോൺ മത്സ്യബന്ധനത്തിനും വിപണനത്തിനും 2027 നവംബർ ഒന്നു വരെ പൂർണ്ണ നിരോധനം ഏർപ്പെടുത്തി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. മന്ത്രി സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പുറപ്പെടുവിച്ച 264/2026 നമ്പർ മന്ത്രിതല ഉത്തരവിലാണ് വിലക്ക് സംബന്ധിച്ച നിർദ്ദേശങ്ങളുള്ളത്.

## Article Content

**മസ്കത്ത്: ഒ**മാനിൽ അബലോൺ മത്സ്യബന്ധനത്തിനും വിപണനത്തിനും 2027 നവംബർ ഒന്നു വരെ പൂർണ്ണ നിരോധനം ഏർപ്പെടുത്തി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. മന്ത്രി സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പുറപ്പെടുവിച്ച 264/2026 നമ്പർ മന്ത്രിതല ഉത്തരവിലാണ് വിലക്ക് സംബന്ധിച്ച നിർദ്ദേശങ്ങളുള്ളത്.

നിരോധന കാലയളവിൽ അബലോൺ പിടിക്കുന്നതിനും കൊണ്ടുപോകുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമെല്ലാം കർശന വിലക്കുണ്ട്. കൂടാതെ അബലോൺ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മത്സ്യബന്ധന ബോട്ടുകളിലോ കപ്പലുകളിലോ തീരപ്രദേശങ്ങളിലോ മത്സ്യബന്ധന കേന്ദ്രങ്ങൾക്ക് സമീപമോ സൂക്ഷിക്കാനും പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുൻപായി നിയമാനുസൃതമായി ശേഖരിച്ചിട്ടുള്ള അബലോണുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവ വിൽക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ പ്രത്യേക അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. അമിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം മൂലം അബലോൺ ശേഖരത്തിൽ വൻ കുറവുണ്ടാകുന്നത് തടയാനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഈ കർശന നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Oman’s Ministry of Agriculture, Fisheries and Water Resources has imposed a complete ban on abalone fishing, transport, sale, and export until November 1, 2027. The move aims to curb overfishing, protect depleted stocks, and ensure the sustainability of marine resources.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388837/oman-abalone-fishing-trade-ban)