---
title: "ഇന്ധനത്തിന് ആവശ്യം വർധിച്ചു; അതിർത്തി മേഖലകളിൽ താൽക്കാലിക പരിധി ഏർപ്പെടുത്തി ഒമാൻ"
english_title: "Oman Imposes Temporary Fuel Limit in Border Areas Amid Surge in Demand"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388830/oman-temporary-fuel-limit-border-areas"
published_at: "2026-10-26T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf277cb9101_oman-temporary-fuel-limit-border-areas.jpg"
keywords: ["OmanFuel", "BorderAreas", "FuelSupply", "TemporaryLimit", "EnergyPolicy"]
---

# ഇന്ധനത്തിന് ആവശ്യം വർധിച്ചു; അതിർത്തി മേഖലകളിൽ താൽക്കാലിക പരിധി ഏർപ്പെടുത്തി ഒമാൻ

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ അതിർത്തി ചെക്ക്‌പോസ്റ്റുകളുടെ 50 കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഇന്ധന പമ്പുകളിൽ താൽക്കാലികമായി ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം ഒരാൾക്ക് ഒരു സമയം പരമാവധി 30 ലിറ്റർ ഇന്ധനം മാത്രമേ വാഹനങ്ങളിൽ നിറയ്ക്കാനാവൂ. ചില അതിർത്തി പമ്പുകളിൽ ഇന്ധനത്തിന് വൻതോതിൽ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ദേശീയ സബ്‌സിഡി കമ്മിറ്റി ഈ താൽക്കാലിക നിയന്ത്രണത്തിന് അംഗീകാരം നൽകിയത്.

## Article Content

**മസ്കത്ത്: **ഒമാനിൽ അതിർത്തി ചെക്ക്‌പോസ്റ്റുകളുടെ 50 കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഇന്ധന പമ്പുകളിൽ താൽക്കാലികമായി ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം ഒരാൾക്ക് ഒരു സമയം പരമാവധി 30 ലിറ്റർ ഇന്ധനം മാത്രമേ വാഹനങ്ങളിൽ നിറയ്ക്കാനാവൂ. ചില അതിർത്തി പമ്പുകളിൽ ഇന്ധനത്തിന് വൻതോതിൽ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ദേശീയ സബ്‌സിഡി കമ്മിറ്റി ഈ താൽക്കാലിക നിയന്ത്രണത്തിന് അംഗീകാരം നൽകിയത്.

എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറൽ നസ്റ ബിൻത് സുൽത്താൻ അൽ ഹബ്സി ഒമാൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ചില പ്രത്യേക ഇന്ധന പമ്പുകളിൽ പെട്ടെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് വിതരണം കാര്യക്ഷമമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക പരിധി ഏർപ്പെടുത്തിയതെന്നും അവർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ ഇന്ധനക്ഷാമം ഒഴിവാക്കാനും വിപണിയിലെ വിതരണ സ്ഥിരത ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Oman has temporarily restricted fuel sales at pumps within 50 kilometers of border checkpoints, allowing a maximum of 30 liters per vehicle at a time. The move comes after a sharp rise in demand at certain border-area fuel stations, with authorities aiming to ensure steady supply and prevent shortages.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388830/oman-temporary-fuel-limit-border-areas)