---
title: "കസ്റ്റംസ് പരിശോധന വെട്ടിക്കാൻ ശ്രമം; സ്യൂട്ട്കേസിൽ ഒളിപ്പിച്ച് കടത്തിയ സിഗരറ്റുകളുമായി പ്രതി കുടുങ്ങി"
english_title: "Smuggling Bid Foiled at Kuwait Border; 63 Cartons of Cigarettes Seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388825/kuwait-border-cigarette-smuggling-foiled-new"
published_at: "2026-10-26T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf2228a9778_kuwait-border-cigarette-smuggling-foiled.jpg"
keywords: ["KuwaitCustoms", "CigaretteSmuggling", "BorderSecurity", "SmugglingAttempt", "CustomsInspection"]
---

# കസ്റ്റംസ് പരിശോധന വെട്ടിക്കാൻ ശ്രമം; സ്യൂട്ട്കേസിൽ ഒളിപ്പിച്ച് കടത്തിയ സിഗരറ്റുകളുമായി പ്രതി കുടുങ്ങി

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ നുവൈസീബ് അതിർത്തി കവാടം വഴി സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അധികൃതർ പിടികൂടി. പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്ന സ്യൂട്ട്കേസിനുള്ളിൽ നിന്ന് 63 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് സംഘം കണ്ടെടുത്തു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ നുവൈസീബ് അതിർത്തി കവാടം വഴി സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അധികൃതർ പിടികൂടി. പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്ന സ്യൂട്ട്കേസിനുള്ളിൽ നിന്ന് 63 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് സംഘം കണ്ടെടുത്തു.

കസ്റ്റംസ് പരിശോധനയിൽ നിന്ന് തന്ത്രപരമായി രക്ഷപ്പെടുന്നതിനായാണ് പ്രതി തന്റെ വാഹനത്തിനുള്ളിലെ സ്യൂട്ട്കേസിൽ സിഗരറ്റുകൾ ഒളിപ്പിച്ചു വെച്ചിരുന്നത്. അതിർത്തി കവാടത്തിൽ ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം പുറത്തുവന്നതും പ്രതി പിടിയിലായതും.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും കള്ളക്കടത്തുകൾ തടയുന്നതിനായുള്ള നിരന്തരമായ ഇടപെടലുകളുമാണ് നിയമവിരുദ്ധ നീക്കം തടയാൻ സഹായകരമായത്. വിവിധ രീതിയിലുള്ള കള്ളക്കടത്ത് ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും രാജ്യത്തെ എല്ലാ കടൽ, കര, വ്യോമ അതിർത്തി കവാടങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

Kuwait Customs intercepted a man who tried to smuggle cigarettes through the Nuwaseeb border crossing by hiding them inside a suitcase in his vehicle. Officials recovered 63 cartons of cigarettes during the inspection and said border checks will remain strict to curb smuggling attempts.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388825/kuwait-border-cigarette-smuggling-foiled-new)