---
title: "കുവൈത്തിൽ പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ തള്ളി; പിടിയിലായത് കൂടെ താമസിച്ചിരുന്ന ഇന്ത്യൻ പൗരൻ"
english_title: "Indian national held in Kuwait after expatriate’s body found in garbage dump"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388824/kuwait-expatriate-body-garbage-dump"
published_at: "2026-10-26T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf215ff1b95_kuwait-expatriate-body-garbage-dump.jpg"
keywords: ["KuwaitPolice", "IndianNational", "ExpatriateDeath", "ForensicInvestigation", "CrimeNews"]
---

# കുവൈത്തിൽ പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ തള്ളി; പിടിയിലായത് കൂടെ താമസിച്ചിരുന്ന ഇന്ത്യൻ പൗരൻ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്ത്യൻ പൗരൻ സുരക്ഷാസേനയുടെ കസ്റ്റഡിയിലായി. തിരിച്ചറിയപ്പെടാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്ത്യൻ പൗരൻ സുരക്ഷാസേനയുടെ കസ്റ്റഡിയിലായി. തിരിച്ചറിയപ്പെടാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ക്രിമിനൽ എവിഡൻസ് വിഭാഗം മൃതദേഹം ഏറ്റെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി കൈമാറുകയായിരുന്നു. തുടക്കത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ലഭിക്കാതിരുന്ന മൃതദേഹം, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് തിരിച്ചറിഞ്ഞത്. തുടർന്ന് മരിച്ചയാൾ താമസിച്ചിരുന്ന മുറിക്കു സമീപത്തുനിന്നാണ് സംഭവവുമായി ബന്ധമുള്ള മറ്റൊരു ഇന്ത്യൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ സുഹൃത്തിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായി ഇയാൾ സമ്മതിച്ചു. എന്നാൽ താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും മരിക്കുന്നതിന് തൊട്ടുമുമ്പ് സുഹൃത്ത് ചില മരുന്നുകൾ കഴിച്ചിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിലാകുമെന്ന ഭയം കാരണമാണ് മൃതദേഹം രഹസ്യമായി മാറ്റിസ്ഥാപിച്ചതെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുവൈത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

An Indian national has been taken into custody in Kuwait after the body of a fellow expatriate was found dumped in a garbage container. Police said the man admitted disposing of the body but denied killing his friend, claiming he had taken medication before his death.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388824/kuwait-expatriate-body-garbage-dump)