---
title: "ദുബൈയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali Expat Dies After Collapsing During Badminton Game in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388794/dubai-badminton-collapse-malayali-dies"
published_at: "2026-10-26T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adefb3b7749c_dubai-badminton-collapse-malayali-dies.jpg"
keywords: ["DubaiNews", "MalayaliExpat", "BadmintonAccident", "HeartAttack", "UAENews"]
---

# ദുബൈയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ദുബൈ: ദുബൈയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. രഞ്ജിത്ത് വിജയന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

ദുബൈ: ദുബൈയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. രഞ്ജിത്ത് വിജയന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബൈ ആസ്ഥാനമായ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ വിഭാഗം ജനറല്‍ മാനേജരായിരുന്നു. 26 വര്‍ഷമായി ഈകമ്പനിയിലെ ജീവനക്കാരനായിരുന്നു രഞ്ജിത്ത് വിജയന്‍.

വരാന്ത്യത്തില്‍ ഇന്‍ഡോര്‍ കോര്‍ട്ട് ബുക്ക് ചെയ്ത് ഏകദേശം രണ്ട് മണിക്കൂറോളം രാവിലെ 8 മുതല്‍ 10 വരെയാണ് രഞ്ജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാറുണ്ട്.

പ്രാഥമിക മരണ റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന ഭാര്യ രശ്മി, മകന്‍ ഋത്വിക്.

A Malayali expatriate, Ranjith Vijayan, 52, died after collapsing while playing badminton in Dubai. Despite CPR efforts by colleagues and security staff, he could not be saved, and the preliminary report indicates a heart attack. The body is being prepared for repatriation to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388794/dubai-badminton-collapse-malayali-dies)