---
title: "സ്വർണത്തിൽ ചവിട്ടി നടക്കാം! ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബൈ; കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും"
english_title: "Dubai to Open World’s First 24-Carat Gold Walkway Soon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388671/dubai-first-24-carat-gold-walkway"
published_at: "2026-10-25T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addcfbbe54ea_dubai-first-24-carat-gold-walkway.jpg"
keywords: ["DubaiTourism", "GoldDistrict", "LuxuryTravel", "GoldWalkway", "UAEInnovation"]
---

# സ്വർണത്തിൽ ചവിട്ടി നടക്കാം! ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബൈ; കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും

> **Lead Summary:** **ദുബൈ: **ആഗോള വിനോദസഞ്ചാര രംഗത്തും സ്വർണ വ്യാപാരത്തിലും വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ദുബൈ. ലോകത്തിലെ ആദ്യത്തെ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ഒരുങ്ങുന്നു. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

## Article Content

**ദുബൈ: **ആഗോള വിനോദസഞ്ചാര രംഗത്തും സ്വർണ വ്യാപാരത്തിലും വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ദുബൈ. ലോകത്തിലെ ആദ്യത്തെ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ഒരുങ്ങുന്നു. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദുബൈയുടെ ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമേകും. 24 കാരറ്റ് സ്വർണത്തിൽ നിർമ്മിക്കുന്ന ഈ പാതയിലൂടെ നടക്കാനുള്ള അപൂർവ്വ അനുഭവം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ലഭ്യമാകുമെന്ന് ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി വ്യക്തമാക്കി.

ദുബൈയുടെ 'സിറ്റി ഓഫ് ഗോൾഡ്' എന്ന പദവിയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉന്നതിയിലെത്തിക്കാൻ ഈ പദ്ധതി ഉപകരിക്കും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വർണ-ആഭരണ പ്രദർശന കേന്ദ്രമായി മാറുന്ന ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

2026-ഓടെ ഹോൾസെയിൽ സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ 20 ശതമാനവും സ്വർണം, ആഭരണങ്ങൾ, അപൂർവ രത്നങ്ങൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ 15 ശതമാനവും വർദ്ധനവുണ്ടായി. വരും വർഷത്തിൽ 10 മുതൽ 20 ശതമാനം വരെ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dubai is set to make another global headline with the world’s first 24-carat gold walkway at the Dubai Gold District. Officials say the attraction, expected to open within the next two months and before the end of 2026, will boost tourism and reinforce Dubai’s image as the City of Gold.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388671/dubai-first-24-carat-gold-walkway)