---
title: "മരുഭൂമിയിൽ മഴ പെയ്യും!  യുഎഇയിൽ  മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റും മൂടൽമഞ്ഞും; പ്രവാസികൾ ജാഗ്രത പാലിക്കുക"
english_title: "UAE Warns of Heavy Rain, Fog and Winds Up to 50 km/h"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388632/uae-heavy-rain-fog-winds-warning"
published_at: "2026-10-25T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add7caf9002c_uae-heavy-rain-fog-winds-warning.jpg"
keywords: ["UAEWeather", "HeavyRain", "FogAlert", "WindWarning", "NCMForecast"]
---

# മരുഭൂമിയിൽ മഴ പെയ്യും!  യുഎഇയിൽ  മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റും മൂടൽമഞ്ഞും; പ്രവാസികൾ ജാഗ്രത പാലിക്കുക

> **Lead Summary:** **ദുബായ്: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

## Article Content

**ദുബായ്: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ്, മേഘാവൃതമായ സമയങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് റോഡുകളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുത്തനെ കുറയുന്നതിനും കാരണമാകും.

രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ആർദ്രത (ഈർപ്പം) 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. അതേസമയം അറേബ്യൻ ഗൾഫിൽ കടൽ പൊതുവെ ശാന്തമായിരിക്കും.

ഇന്ന് അബൂദബിയിലും ഷാർജയിലും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസും, ദുബായിൽ 34 ഡിഗ്രി സെൽഷ്യസും, ഫുജൈറയിൽ 33 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനവും മൂടൽമഞ്ഞും കാരണം കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ റോഡിലിറങ്ങുന്ന വാഹനമോടിക്കുന്നവർ വേഗത കുറച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

The UAE’s National Center of Meteorology has warned of unstable weather from today through Wednesday, with a chance of heavy rain, strong winds and fog in several areas. Wind speeds may reach 50 km/h at times, reducing visibility on roads, while humidity could rise to 85% overnight and early morning.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388632/uae-heavy-rain-fog-winds-warning)