---
title: "ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു"
english_title: "Flights from Riyadh to India to Resume Tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388623/riyadh-india-flights-resume-tomorrow"
published_at: "2026-10-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add72cf1a284_riyadh-india-flights-resume-tomorrow.jpg"
keywords: ["RiyadhAirport", "IndiaFlights", "KingKhalidAirport", "AirTravel", "KeralaExpats"]
---

# ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു

> **Lead Summary:** **റിയാദ്: റി**യാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ (തിങ്കളാഴ്ച) മുതലാണ് പുനരാരംഭിക്കുക.

## Article Content

**റിയാദ്: റി**യാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ (തിങ്കളാഴ്ച) മുതലാണ് പുനരാരംഭിക്കുക.

ഒക്ടോബർ 31 വരെയുള്ള സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാകും സർവീസുകൾ നടത്തുക. എന്നാൽ മലയാളി പ്രവാസികൾക്ക് തിരിച്ചടിയായി ആദ്യഘട്ടത്തിൽ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടുത്തിയിട്ടില്ല.

സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിമാനക്കമ്പനികൾ നൽകുന്ന നിർദേശങ്ങളും പുതുക്കിയ വിവരങ്ങളും യാത്രക്കാർ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും വിമാനത്താവള അധികൃതർ ഓർമ്മിപ്പിച്ചു.

Riyadh’s King Khalid International Airport has partially resumed operations, with Terminal 1 assigned for domestic flights and Terminal 2 for international services by national carriers. Flights to India will restart on Monday, initially to Delhi and Hyderabad, while services to Kerala are not included in the first phase. Travelers with confirmed bookings have been advised to verify ticket and flight status with their airlines before heading to the airport.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388623/riyadh-india-flights-resume-tomorrow)