---
title: "സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തു, വിമാന സർവീസുകൾ വെട്ടിച്ചുരുക്കി"
english_title: "Houthi Attack Attempt on Saudi Thwarted Again; Flights Cut Back"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388608/houthi-attack-saudi-missiles-flights"
published_at: "2026-10-25T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add5450a3482_houthi-attack-saudi-missiles-flights.jpg"
keywords: ["SaudiArabia", "HouthiAttack", "BallisticMissiles", "AirlineSuspension", "GulfNews"]
---

# സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തു, വിമാന സർവീസുകൾ വെട്ടിച്ചുരുക്കി

> **Lead Summary:** **റിയാദ്: വി**ശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണശ്രമങ്ങൾ സൗദി പ്രതിരോധസേന പൂർണ്ണമായി പരാജയപ്പെടുത്തി. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക, ജിദ്ദ, തായിഫ്, റാബിഗ് എന്നീ മേഖലകളിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കി.

## Article Content

**റിയാദ്: വി**ശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണശ്രമങ്ങൾ സൗദി പ്രതിരോധസേന പൂർണ്ണമായി പരാജയപ്പെടുത്തി. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക, ജിദ്ദ, തായിഫ്, റാബിഗ് എന്നീ മേഖലകളിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ഡ്രോണും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും പുലർച്ചെ തന്നെ സേന തകർത്തിരുന്നു. ഇതിനുപിന്നാലെ ഉച്ചയോടെ ത്വായിഫ്, യാൻബു നഗരങ്ങൾക്ക് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കൂടി വെടിവെച്ചിട്ടതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് മക്ക, ജിദ്ദ, ത്വായിഫ്, യാൻബു തുടങ്ങിയ പ്രദേശങ്ങളിൽ മുൻകരുതൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. അതീവ ജാഗ്രതയും സമയബന്ധിതമായ പ്രതിരോധ നടപടികളുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

അതേസമയം, പ്രവാസികൾക്ക് വലിയ തിരിച്ചടിയായി സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾ നീട്ടിയിട്ടുണ്ട്. അകാസ എയർ റിയാദിലേക്കുള്ള വിമാനങ്ങൾ നവംബർ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബർ 10 വരെയും റദ്ദാക്കി. ഇൻഡിഗോ തങ്ങളുടെ റിയാദ്, ജിദ്ദ, മദീന, ദമ്മാം സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവെച്ചതായി അറിയിച്ചു. വിമാന സർവീസുകൾ മുടങ്ങിയതോടെ സൗദിയിലേക്ക് മടങ്ങാനിരിക്കുന്നവരുടെയും നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികളുടെയും യാത്രാ പ്ലാനുകൾ കടുത്ത അനിശ്ചിതത്വത്തിലായിട്ടുണ്ട്.

Saudi defense forces intercepted multiple ballistic missiles and a drone launched by Houthi militants, including projectiles aimed at Makkah, Jeddah, Taif and Yanbu. In response to the security situation, Indian airlines extended suspensions of several Saudi-bound flights, disrupting travel plans for expatriates.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388608/houthi-attack-saudi-missiles-flights)