---
title: "കള്ളകളി ഇനി വേണ്ട ....! വ്യാജ സിക്ക് ലീവ് കൊണ്ട് പണികിട്ടി; ദുബൈയിൽ ക്ലിനിക്ക് ജീവനക്കാർക്ക് തടവും പ്രവാസികൾക്ക് നാടുകടത്തലും"
english_title: "Fake Sick Leave Scam: Dubai Clinic Staff Jailed, Expatriates to Be Deported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388305/dubai-fake-sick-leave-scam"
published_at: "2026-10-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaee24f2279_dubai-fake-sick-leave-scam.jpg"
keywords: ["DubaiCourt", "FakeCertificates", "SickLeaveFraud", "ClinicStaff", "ExpatDeportation"]
---

# കള്ളകളി ഇനി വേണ്ട ....! വ്യാജ സിക്ക് ലീവ് കൊണ്ട് പണികിട്ടി; ദുബൈയിൽ ക്ലിനിക്ക് ജീവനക്കാർക്ക് തടവും പ്രവാസികൾക്ക് നാടുകടത്തലും

> **Lead Summary:** **ദുബൈ: **ജോലിത്തിരക്കിനിടയിൽ അവധി ലഭിക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകിയ സംഭവത്തിൽ ക്ലിനിക്ക് ജീവനക്കാരിൽ ചിലർക്കും കൂട്ടുപ്രതികൾക്കും ദുബൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. വ്യാജരേഖ നിർമാണം, വിശ്വാസവഞ്ചന, കോർപറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രവാസികളായ പ്രതികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും പിഴയും സാമ്പത്തിക നഷ്ടപരിഹാരവും ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

## Article Content

**ദുബൈ: **ജോലിത്തിരക്കിനിടയിൽ അവധി ലഭിക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകിയ സംഭവത്തിൽ ക്ലിനിക്ക് ജീവനക്കാരിൽ ചിലർക്കും കൂട്ടുപ്രതികൾക്കും ദുബൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. വ്യാജരേഖ നിർമാണം, വിശ്വാസവഞ്ചന, കോർപറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രവാസികളായ പ്രതികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും പിഴയും സാമ്പത്തിക നഷ്ടപരിഹാരവും ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെ പഴയ തീയതികളിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും ഡോക്ടർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ ഒപ്പുകൾ പതിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ ദുരുപയോഗം ചെയ്താണ് ഇത് നടപ്പിലാക്കിയത്. ഓരോ സർട്ടിഫിക്കറ്റിനും നൂറ് ദിർഹം മുതൽ ആയിരത്തിലധികം ദിർഹം വരെ പ്രതികൾ ഈടാക്കിയതായി പോലീസ് കണ്ടെത്തി. ക്ലിനിക്കിലെ ഒരു ക്ലർക്കാണ് ഈ റാക്കറ്റിന് ചുക്കാൻ പിടിച്ചത്.

കമ്പനിയിലെ ജീവനക്കാർക്കിടയിൽ അപ്രതീക്ഷിതമായി സിക്ക് ലീവുകൾ വർധിച്ചതിനെ തുടർന്ന് എച്ച്.ആർ വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ജീവനക്കാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ ഒരേ ക്ലിനിക്കിന്റെ ഡിജിറ്റൽ മുദ്ര ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, വ്യാജരേഖാ നിർമാണത്തിലും ഡിജിറ്റൽ സംവിധാനങ്ങളുടെ ദുരുപയോഗത്തിലും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രവാസികൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കടുത്ത നിയമനടപടികൾക്കും നാടുകടത്തലിനും കാരണമാകുമെന്ന് കോടതിയുടെ വിധി വ്യക്തമാക്കുന്നു.

**English Summary:**

The Dubai Criminal Court has sentenced a clinic staff member and accomplices to prison for issuing fake medical certificates to secure paid sick leave. The court also ordered the expatriate convicts to be deported after serving their sentences, along with fines and compensation.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388305/dubai-fake-sick-leave-scam)