---
title: "ഒമാനിലെ മലയാളികൾക്ക് യാത്രാ അപ്ഡേറ്റ്; ഒമാൻ–കേരള വിമാനസർവീസുകൾക്ക് ശൈത്യകാല ഷെഡ്യൂൾ, പുതിയ സമയക്രമം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്"
english_title: "Air India Express Announces Winter Schedule for Oman-Kerala Flights"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388281/oman-kerala-winter-flight-schedule"
published_at: "2026-10-23T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adad35852119_oman-kerala-winter-flight-schedule.jpg"
keywords: ["AirIndiaExpress", "OmanKeralaFlights", "WinterSchedule", "MuscatFlights", "KeralaExpats"]
---

# ഒമാനിലെ മലയാളികൾക്ക് യാത്രാ അപ്ഡേറ്റ്; ഒമാൻ–കേരള വിമാനസർവീസുകൾക്ക് ശൈത്യകാല ഷെഡ്യൂൾ, പുതിയ സമയക്രമം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

> **Lead Summary:** മസ്കത്ത്: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഒമാനിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയുള്ള സർവീസുകളുടെ സമയക്രമാണ് എയർലൈൻ അറിയിച്ചത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്ക് ഇത് പ്രയോജനമാകും.

## Article Content

മസ്കത്ത്: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഒമാനിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയുള്ള സർവീസുകളുടെ സമയക്രമാണ് എയർലൈൻ അറിയിച്ചത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്ക് ഇത് പ്രയോജനമാകും.

മസ്‌കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 11.25നാണ് സർവീസ്. മസ്‌കത്ത്-കൊച്ചി റൂട്ടിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 10.55നാണ് വിമാനം പുറപ്പെടുക.

കൊച്ചിയിൽ നിന്നുള്ള മടക്കയാത്രാ സമയത്തിൽ നവംബർ മാസം പ്രത്യേക മാറ്റങ്ങളുണ്ട്. മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.45നാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കണ്ണൂരിലേക്കുള്ള സർവീസുകൾ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 8.05ന് മസ്‌കത്തിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിനാണ് സർവീസ്.

സലാല-കൊച്ചി റൂട്ടിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.40നാണ് വിമാനം പുറപ്പെടുക. കൊച്ചിയിൽ നിന്നുള്ള വിമാനം ഇതേ ദിവസങ്ങളിൽ രാവിലെ 11.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് സലാലയിൽ എത്തിച്ചേരുംവിധമാണ്.

ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സർവീസുകളുടെ ദിവസങ്ങളിലും സമയങ്ങളിലും മാറ്റങ്ങൾ വന്നേക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പും യാത്രയ്ക്ക് തൊട്ടുമുമ്പും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏറ്റവും പുതിയ സമയക്രമം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നുണ്ട്.

Air India Express has announced its winter schedule for flights connecting Oman and Kerala, effective from October 25 to March 27, 2027. The updated timings cover routes from Muscat and Salalah to Thiruvananthapuram, Kochi, Kozhikode and Kannur, with passengers advised to verify the latest schedule before travel.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388281/oman-kerala-winter-flight-schedule)