---
title: "മലയാളി യുവാവ് മദീനയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Malayali Youth Dies in Madinah Vehicle Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388119/madinah-road-accident-malayali-youth-dies"
published_at: "2026-10-22T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad95a0dd481e_madinah-road-accident-malayali-youth-dies.jpg"
keywords: ["MadinahAccident", "MalayaliExpat", "RoadAccident", "SaudiArabia"]
---

# മലയാളി യുവാവ് മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ മദീനയിൽ വാഹനാപകടത്തിൽ മരിച്ചു. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് മദീനയിൽ തിരിച്ചെത്തിയത്.

## Article Content

മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ മദീനയിൽ വാഹനാപകടത്തിൽ മരിച്ചു. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് മദീനയിൽ തിരിച്ചെത്തിയത്.

ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ജിദ്ദയിൽ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന നൗഫൽ രണ്ടര വർഷങ്ങൾക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചത്.

മദീനയിലെ അഹമ്മദി ഹോസ്പിറ്റലിലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. അലവിക്കുട്ടി - മറിയുമ്മ എന്നിവരാണ് നൗഫലിന്റെ മാതാപിതാക്കൾ. ഭാര്യ:മുൻഷിദ. നൗഫലിന് രണ്ടു മക്കൾ ആണുള്ളത്.

Naufal Pathiyambara, a 36-year-old native of Vandoor in Malappuram district, died in a vehicle accident in Madinah. He had returned to the city four months ago after a vacation and was working in the sales department of Astel International Company.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388119/madinah-road-accident-malayali-youth-dies)