---
title: "കുവൈത്തിൽ ഹെറോയിൻ കടത്ത്; ഏഷ്യൻ പ്രവാസിക്ക് വധശിക്ഷ വിധിച്ചു കോടതി"
english_title: "Asian Expat Sentenced to Death in Kuwait Heroin Smuggling Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388072/kuwait-heroin-smuggling-death-sentence"
published_at: "2026-10-21T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad894b241a35_kuwait-heroin-smuggling-death-sentence.jpg"
keywords: ["KuwaitNews", "HeroinSmuggling", "DeathSentence", "DrugPeddling", "CriminalCourt"]
---

# കുവൈത്തിൽ ഹെറോയിൻ കടത്ത്; ഏഷ്യൻ പ്രവാസിക്ക് വധശിക്ഷ വിധിച്ചു കോടതി

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുകയും മയക്കുമരുന്ന് വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയെന്ന കുറ്റം കൃത്യമായി തെളിഞ്ഞതിനെ തുടർന്നാണ് കോടതിയുടെ നിർണായക വിധി പ്രഖ്യാപനം. ജസ്റ്റിസ് സാലിം അൽ അസൂസി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരായ ഹുസൈൻ അൽ ദുരൈ, തലാൽ അൽ റാഷിദി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുകയും മയക്കുമരുന്ന് വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയെന്ന കുറ്റം കൃത്യമായി തെളിഞ്ഞതിനെ തുടർന്നാണ് കോടതിയുടെ നിർണായക വിധി പ്രഖ്യാപനം. ജസ്റ്റിസ് സാലിം അൽ അസൂസി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരായ ഹുസൈൻ അൽ ദുരൈ, തലാൽ അൽ റാഷിദി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

കേസിന്റെ അന്വേഷണ ഘട്ടത്തിൽ സ്വന്തം രാജ്യക്കാരനായ മറ്റൊരാളുമായി ചേർന്ന് കുവൈത്തിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയതായും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം തവണ രാജ്യത്തേക്ക് ഹെറോയിൻ എത്തിച്ചതായും മയക്കുമരുന്ന് വിപണനം നടത്തിവരികയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

കേസിലെ ശക്തമായ തെളിവുകളും പ്രതിയുടെ കുറ്റസമ്മതവും കോടതി പൂർണ്ണമായി പരിഗണിച്ചു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കുറ്റവാൾക്ക് കോടതി വധശിക്ഷ വിധിച്ചത്.

**English Summary:**

A Kuwaiti criminal court has sentenced an Asian expatriate to death for smuggling heroin into the country and peddling drugs. The verdict was issued by a bench headed by Justice Salim Al-Asousi, with the accused’s confession and evidence central to the ruling.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388072/kuwait-heroin-smuggling-death-sentence)