---
title: "ഖത്തർ കെഎംസിസി ഓഫിസ് കൊള്ളയടിച്ച കേസ്; എട്ട് കോടി രൂപ കവർന്ന കേസിൽ പ്രതി കോഴിക്കോട് പൊലീസിൽ കീഴടങ്ങി"
english_title: "Qatar KMCC Office Robbery: One Accused Surrenders in ₹8 Crore Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388019/qatar-kmcc-office-robbery-accused-surrenders"
published_at: "2026-10-21T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad85db236b05_qatar-kmcc-office-robbery-accused-surrenders.jpg"
keywords: ["QatarRobbery", "KMCC", "KozhikodePolice", "CrimeNews", "Doha"]
---

# ഖത്തർ കെഎംസിസി ഓഫിസ് കൊള്ളയടിച്ച കേസ്; എട്ട് കോടി രൂപ കവർന്ന കേസിൽ പ്രതി കോഴിക്കോട് പൊലീസിൽ കീഴടങ്ങി

> **Lead Summary:** **ദോഹ:** ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ നിർണായക വഴിതിരിവ്. കേസിലെ പ്രതികളിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് കൊയിലാണ്ടി സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.

## Article Content

**ദോഹ:** ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ നിർണായക വഴിതിരിവ്. കേസിലെ പ്രതികളിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് കൊയിലാണ്ടി സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.

2025 സെപ്റ്റംബർ 18ന് ദോഹയിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫിസിലായിരുന്നു ലക്ഷക്കണക്കിന് രൂപയുടെ കവർച്ച നടന്നത്. കെട്ടിടത്തിലുണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.06 കോടി ഇന്ത്യൻ രൂപ) സംഘം കവർന്നത്.

പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗൂഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടപ്പിലാക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കീഴടങ്ങിയ ബാലകൃഷ്ണനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും, കേസിലെ മറ്റ് അഞ്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

One of the accused in the Qatar KMCC office robbery case has surrendered before the Koyilandy police in Kozhikode. The case involves the alleged theft of 31 lakh Qatari riyals, around ₹8.06 crore, from the KMCC office in Doha after the room boy was tied up and the strong room was broken open with a gas cutter.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388019/qatar-kmcc-office-robbery-accused-surrenders)