---
title: "ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി വയോധിക ബസിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali Woman Dies on Bus While Returning After Umrah via Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387978/malayali-woman-dies-bus-returning-umrah-oman"
published_at: "2026-10-21T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8190dbba98_malayali-woman-dies-bus-returning-umrah-oman.jpg"
keywords: ["Umrah", "OmanRoute", "MalayaliWoman", "Kollam", "Repatriation"]
---

# ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി വയോധിക ബസിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക ബസിൽ വെച്ച് മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി സൈനുലബ്ദീന്റെ ഭാര്യ പൗരുഷ ബീവി ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പൗരുഷ ബീവി നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്.

## Article Content

**മസ്‌കത്ത്: **ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക ബസിൽ വെച്ച് മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി സൈനുലബ്ദീന്റെ ഭാര്യ പൗരുഷ ബീവി ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പൗരുഷ ബീവി നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്.

ഉംറ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസം കാത്തിരുന്നിട്ടും വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്നാണ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ബുധനാഴ്ച പുലർച്ചെ മസ്‌കത്തിൽനിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു. 43 പേർ അടങ്ങിയ യാത്രാ സംഘമാണ് ഒമാൻ വഴി മടങ്ങാൻ തീരുമാനിച്ചിരുന്നത്.

സൗദിയിൽനിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സൈനുലബ്ദീനും ഉംറ സംഘത്തിലുണ്ടായിരുന്നു. മരണത്തെ തുടർന്ന് മൃതദേഹം ഒമാനിലെ ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

**English Summary:**

A 63-year-old Malayali woman from Kollam’s Parippally died inside a bus while returning home after completing Umrah. She had chosen the Oman route due to flight disruptions, and her body is being prepared for repatriation after legal formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387978/malayali-woman-dies-bus-returning-umrah-oman)