---
title: "ജാഗ്രതാ നിർദേശം; റിയാദിന് നേരെ ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി സഖ്യസേന"
english_title: "Saudi Coalition Destroys Houthi Missile Targeting Riyadh; Alert Issued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387925/riyadh-houthi-missile-intercepted"
published_at: "2026-10-20T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad747ad1fa2d_riyadh-houthi-missile-intercepted.jpg"
keywords: ["HouthiAttack", "RiyadhAlert", "SaudiCoalition", "BallisticMissile", "MiddleEastTensions"]
---

# ജാഗ്രതാ നിർദേശം; റിയാദിന് നേരെ ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി സഖ്യസേന

> **Lead Summary:** **റിയാദ്: **മധ്യപൂർവദേശത്തെ യുദ്ധസാഹചര്യം കൂടുതൽ കടുപ്പിച്ച് വിവിധ മേഖലകളിൽ വീണ്ടും ആക്രമണം. റിയാദിന് നേരെ ഹൂതി മിലിഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് നിവാസികൾക്ക് സിവിൽ ഡിഫൻസ് നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം വഴി അടിയന്തര ജാഗ്രതാ സന്ദേശം നൽകിയിരുന്നു.

## Article Content

**റിയാദ്: **മധ്യപൂർവദേശത്തെ യുദ്ധസാഹചര്യം കൂടുതൽ കടുപ്പിച്ച് വിവിധ മേഖലകളിൽ വീണ്ടും ആക്രമണം. റിയാദിന് നേരെ ഹൂതി മിലിഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് നിവാസികൾക്ക് സിവിൽ ഡിഫൻസ് നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം വഴി അടിയന്തര ജാഗ്രതാ സന്ദേശം നൽകിയിരുന്നു.

അൽപസമയത്തിനകം അപകടസാഹചര്യം ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. എങ്കിലും ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ യു.എസ്. കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമം യു.എസ്. സേന പരാജയപ്പെടുത്തി. മേഖലയിൽ സംഘർഷം അതിരൂക്ഷമായ പശ്ചാത്തലത്തിൽ യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മിഡിൽ ഈസ്റ്റിലേക്ക് അപ്രഖ്യാപിത സന്ദർശനം നടത്തിയിട്ടുണ്ട്.

**English Summary:**

Tensions in the Middle East escalated after the Saudi-led coalition intercepted and destroyed a ballistic missile fired by Houthi militants toward Riyadh. Authorities issued an emergency alert to residents, later confirming the danger had passed while warning against sharing interception footage. The report also says the U.S. thwarted an Iranian attack on its ships in the Strait of Hormuz, as Defense Secretary Pete Hegseth made an unannounced visit to the region.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387925/riyadh-houthi-missile-intercepted)