---
title: "പെറ്റമ്മയെ വെടിവെച്ചുകൊന്ന ക്രൂരത; സൗദിയിൽ യുവതിയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം"
english_title: "Saudi Woman Executed for Killing Her Mother and Attempting to Kill Sister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387869/saudi-woman-executed-mother-killing"
published_at: "2026-10-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad708928b9e9_saudi-woman-executed-mother-killing.jpg"
keywords: ["SaudiArabia", "DeathPenalty", "InteriorMinistry", "CrimeNews", "AlQassim"]
---

# പെറ്റമ്മയെ വെടിവെച്ചുകൊന്ന ക്രൂരത; സൗദിയിൽ യുവതിയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **റിയാദ് : ** മാതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. അൽ ഖസീം മേഖലയിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്.

## Article Content

**റിയാദ് : ** മാതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. അൽ ഖസീം മേഖലയിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് സഹർ ബിൻത് ഫൈസൽ അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Saudi authorities have executed a woman convicted of shooting her mother dead and attempting to kill her sister in Al Qassim. The Interior Ministry said the sentence was carried out after the court found her directly involved in the crime.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387869/saudi-woman-executed-mother-killing)