---
title: "സൗദിയിൽ നജ്റാനിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു; റിയാദിൽ ക്ലാസുകൾ ഓൺലൈനായി തുടരും"
english_title: "Two Officials Killed in Helicopter Crash in Najran; Riyadh Classes to Stay Online"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387588/najran-helicopter-crash-two-officials-killed"
published_at: "2026-10-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad44ef308776_najran-helicopter-crash-two-officials-killed.jpg"
keywords: ["SaudiArabia", "Najran", "Riyadh", "HelicopterCrash", "HouthiConflict"]
---

# സൗദിയിൽ നജ്റാനിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു; റിയാദിൽ ക്ലാസുകൾ ഓൺലൈനായി തുടരും

> **Lead Summary:** **റിയാദ്: : **സൗദിയിലെ നജ്റാനിൽ ഹെലികോപ്ടർ തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർ മരണപ്പെട്ടു. സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ റിയാദിൽ ക്ലാസുകൾ ഒരു ആഴ്ച കൂടി ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

## Article Content

**റിയാദ്: : **സൗദിയിലെ നജ്റാനിൽ ഹെലികോപ്ടർ തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർ മരണപ്പെട്ടു. സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ റിയാദിൽ ക്ലാസുകൾ ഒരു ആഴ്ച കൂടി ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. നേരത്തെ സൗദിയിലെ റിയാദിലേക്കും തെക്കൻ മേഖലയിലെ രണ്ട് പട്ടണങ്ങളിലേക്കും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ ആക്രമണങ്ങൾ സഖ്യസേന വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. അതിനിടെ, യമനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53 തവണ സൗദി സഖ്യസേന വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതി വക്താവും വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

Two officials were killed when a helicopter crashed in Najran, Saudi Arabia, with preliminary reports pointing to a technical failure. Amid ongoing tensions with Houthi forces, authorities said classes in Riyadh will continue online for another week.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387588/najran-helicopter-crash-two-officials-killed)