---
title: "ഇരട്ടി പിഴ! സൗദിയിൽ കച്ചവടക്കാർക്ക് മുന്നറിയിപ്പ്; വാണിജ്യ നിയമലംഘനങ്ങൾക്കുള്ള പിഴ തുക പരിഷ്‌കരിച്ചു"
english_title: "Saudi Commerce Ministry Revises Fines for Trade Violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387561/saudi-commerce-fines-trade-violations"
published_at: "2026-10-18T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad41df938e7c_saudi-commerce-fines-trade-violations.jpg"
keywords: ["SaudiCommerce", "TradeViolations", "DigitalPayments", "RetailCompliance", "PenaltyUpdate"]
---

# ഇരട്ടി പിഴ! സൗദിയിൽ കച്ചവടക്കാർക്ക് മുന്നറിയിപ്പ്; വാണിജ്യ നിയമലംഘനങ്ങൾക്കുള്ള പിഴ തുക പരിഷ്‌കരിച്ചു

> **Lead Summary:** **ദമ്മാം: ** വാണിജ്യ വിൽപ്പന ചട്ട ലംഘനങ്ങൾക്കുള്ള പിഴ നടപടികൾ പരിഷ്‌കരിച്ച് സൗദി വാണിജ്യ മന്ത്രാലയം. 200 റിയാൽ മുതൽ പതിനായിരം റിയാൽ വരെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലുൾപ്പെടുത്തിയാണ് പുതുക്കിയ പിഴ ചുമത്തുക. വാണിജ്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതും എന്നാൽ ഇതുവരെ ചട്ടലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ നിരവധി ലംഘനങ്ങൾ പുതുതായി ഉൾപ്പെടുത്തിയാണ് നിയമ പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്.

## Article Content

**ദമ്മാം: ** വാണിജ്യ വിൽപ്പന ചട്ട ലംഘനങ്ങൾക്കുള്ള പിഴ നടപടികൾ പരിഷ്‌കരിച്ച് സൗദി വാണിജ്യ മന്ത്രാലയം. 200 റിയാൽ മുതൽ പതിനായിരം റിയാൽ വരെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലുൾപ്പെടുത്തിയാണ് പുതുക്കിയ പിഴ ചുമത്തുക. വാണിജ്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതും എന്നാൽ ഇതുവരെ ചട്ടലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ നിരവധി ലംഘനങ്ങൾ പുതുതായി ഉൾപ്പെടുത്തിയാണ് നിയമ പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്.

വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴകളുടെ പുതിയ പട്ടിക വാണിജ്യ മന്ത്രി മാജിദ് അൽ-ഖസബിയാണ് പുറത്തിറക്കിയത്. വാണിജ്യ ഇടപാടുകളിൽ ദേശീയ ചിഹ്നങ്ങളും അടയാളങ്ങളും ദുരുപയോഗം ചെയ്യൽ, ഉൽപ്പന്നങ്ങൾ വിൽക്കാൻ വിസമ്മതിക്കുക, ഇൻവോയ്സ് നൽകാൻ വിസമ്മതിക്കുക, ഉൽപ്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കുക, എക്‌സ്‌ചേഞ്ച് റിട്ടേൺ നയം പാലിക്കാതിരിക്കുക, ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ യഥാർത്ഥ വിലയും വിൽപ്പന വിലയും തമ്മിൽ പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ ചട്ട ലംഘനങ്ങൾക്ക് 200 മുതൽ ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുക.

ഉറവിടം വ്യക്തമല്ലാത്ത സാധനങ്ങൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായാണ് മന്ത്രാലയം പരിഗണിക്കുന്നത്. ഇത്തരം ലംഘനങ്ങൾക്ക് പതിനായിരം റിയാൽ വരെ പിഴ ഈടാക്കും. കടകളിൽ ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ (ഡിജിറ്റൽ പേയ്മെന്റ്) ഉപയോഗിക്കാൻ വിസമ്മതിച്ചാൽ 2,000 റിയാൽ പിഴ ലഭിക്കും. ചട്ടലംഘനങ്ങൾ ആവർത്തിക്കുന്നപക്ഷം പിഴത്തുക ഇരട്ടിയാകുമെന്നും പുതിയ നിയമ നിഷ്‌കർഷയിൽ വ്യക്തമാക്കുന്നു.

The Saudi Ministry of Commerce has revised fines for commercial sale violations, setting penalties from 200 to 10,000 Saudi riyals. The updated list includes offences such as refusing digital payments, failing to display prices, and keeping items of unknown origin, with repeat violations attracting double the fine.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387561/saudi-commerce-fines-trade-violations)