---
title: "വേനൽച്ചൂടിന് ശമനം; ഖത്തറിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ച നീണ്ട മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം"
english_title: "Relief from Heat as Qatar Braces for a Week of Rain Starting Monday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387560/qatar-week-rain-forecast-monday"
published_at: "2026-10-18T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad41d5443e97_qatar-week-rain-forecast-monday.jpg"
keywords: ["QatarWeather", "RainForecast", "MeteorologyDepartment", "AlWasmiSeason", "HeatRelief"]
---

# വേനൽച്ചൂടിന് ശമനം; ഖത്തറിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ച നീണ്ട മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

> **Lead Summary:** **ദോഹ: **കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ഖത്തറിന് ആശ്വാസ വാർത്ത. തിങ്കളാഴ്ച മുതൽ രാജ്യത്ത് ഒരാഴ്ച നീണ്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയ രാജ്യത്ത് ഈ മഴപ്പെയ്ത്ത് വലിയ ആശ്വാസമാകും.

## Article Content

**ദോഹ: **കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ഖത്തറിന് ആശ്വാസ വാർത്ത. തിങ്കളാഴ്ച മുതൽ രാജ്യത്ത് ഒരാഴ്ച നീണ്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയ രാജ്യത്ത് ഈ മഴപ്പെയ്ത്ത് വലിയ ആശ്വാസമാകും.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. പ്രത്യേകിച്ച് ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കഴിഞ്ഞയാഴ്ച തലസ്ഥാനമായ ദോഹയുടെ തെക്കുപടിഞ്ഞാറുള്ള അൽ കറാനയിൽ 10.7 മില്ലീമീറ്ററും അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ബെയ്ദ് അൽ ഖായിൽ 6.3 മില്ലീമീറ്ററും മഴ ലഭിച്ചിരുന്നു. മഴക്കാല സീസണിന് മുന്നോടിയായുള്ള 'അൽ ഹഖ്ബാൻ' കാലയളവിലാണ് ഈ മഴ ലഭിച്ചത്.

വേനൽച്ചൂടിൽ നിന്ന് മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള 'അൽ വസ്മ്' സീസൺ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ കൂടുതൽ മഴ ലഭിക്കാനും രാത്രികാലങ്ങളിൽ ക്രമേണ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

Qatar is expected to see a week of rain starting Monday, October 19, offering relief after days of intense heat. The Meteorology Department has also warned of thunder rain on Tuesday as the country enters the Al Wasmi season.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387560/qatar-week-rain-forecast-monday)