---
title: "ഫിലോമിന നിരപരാധി; റിയാദിൽ പിടിയിലായ വയനാട് സ്വദേശിയായ നഴ്സിനെ മോചിപ്പിച്ചു"
english_title: "Wayanad Nurse Philomina Freed in Riyadh After Innocence Confirmed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387548/wayanad-nurse-philomina-freed-riyadh"
published_at: "2026-10-17T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3acb03cf73_wayanad-nurse-philomina-freed-riyadh.jpg"
keywords: ["Philomina", "WayanadNurse", "RiyadhRelease", "SaudiArabia", "DrugControl"]
---

# ഫിലോമിന നിരപരാധി; റിയാദിൽ പിടിയിലായ വയനാട് സ്വദേശിയായ നഴ്സിനെ മോചിപ്പിച്ചു

> **Lead Summary:** **റിയാദ്: **നിയന്ത്രണമുള്ള വസ്തുവുമായി സൗദി അറേബ്യയിൽ പിടിയിലായ മലയാളി നഴ്സിനെ മോചിപ്പിച്ചു. വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിനയെയാണ് റിയാദിലെ ഡ്രഗ് കൺട്രോൾ വിഭാഗം വിട്ടയച്ചത്. രാജ്യത്ത് കർശന നിയന്ത്രണമുള്ള വസ്തു ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും, വിശദമായ അന്വേഷണത്തിൽ നിരപരാധിയാണെന്ന് വ്യക്തമായതോടെയാണ് മോചനം. ഫിലോമിനയെ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി ഉന്നയിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

## Article Content

**റിയാദ്: **നിയന്ത്രണമുള്ള വസ്തുവുമായി സൗദി അറേബ്യയിൽ പിടിയിലായ മലയാളി നഴ്സിനെ മോചിപ്പിച്ചു. വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിനയെയാണ് റിയാദിലെ ഡ്രഗ് കൺട്രോൾ വിഭാഗം വിട്ടയച്ചത്. രാജ്യത്ത് കർശന നിയന്ത്രണമുള്ള വസ്തു ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും, വിശദമായ അന്വേഷണത്തിൽ നിരപരാധിയാണെന്ന് വ്യക്തമായതോടെയാണ് മോചനം. ഫിലോമിനയെ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി ഉന്നയിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

വാർഷികാവധിക്കു ശേഷം ഈ മാസം 10-ാം തീയതി ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് തിരിച്ചത്. ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടൻ, രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു.

വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇതിനുശേഷ ഇയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. തുടർനടപടികൾക്ക് ശേഷം നിരപരാധിത്വം തെളിഞ്ഞതോടെയാണ് മോചിപ്പിച്ചത്.

Philomina, a nurse from Wayanad, has been released in Riyadh after authorities confirmed she was innocent in a case involving a restricted item. Her family had earlier raised alarm after she went missing during transit from Jeddah to Riyadh.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387548/wayanad-nurse-philomina-freed-riyadh)