---
title: "ഹൂതി ആക്രമണത്തിൽ വിമാന സർവീസുകൾ താളംതെറ്റി; സൗദിയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി"
english_title: "Houthi Attacks Disrupt Flights; Air India Cancels Saudi Services Until Oct. 24"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387521/air-india-cancels-saudi-flights-until-october-24"
published_at: "2026-10-17T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad36b537f3bc_air-india-cancels-saudi-flights-until-october-24.jpg"
keywords: ["AirIndia", "SaudiArabia", "HouthiAttack", "FlightCancellation", "MiddleEastSecurity"]
---

# ഹൂതി ആക്രമണത്തിൽ വിമാന സർവീസുകൾ താളംതെറ്റി; സൗദിയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി

> **Lead Summary:** സൗദി അറേബ്യ: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഈ മാസം 24 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. ഈ ആഴ്ചയുടെ ആദ്യം തന്നെ ഇൻഡിഗോയും ആകാശ എയറും സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

## Article Content

സൗദി അറേബ്യ: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഈ മാസം 24 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. ഈ ആഴ്ചയുടെ ആദ്യം തന്നെ ഇൻഡിഗോയും ആകാശ എയറും സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എയർലൈൻ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 24 വരെയും, ജിദ്ദയിലേക്കുള്ള എല്ലാ സർവീസുകളും ഒക്ടോബർ 21 വരെയും നിർത്തിവച്ചതായി ആകാശ എയറും അറിയിച്ചു.

ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ റദ്ദാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ കസ്റ്റമർ കെയറിലോ ബന്ധപ്പെട്ട് വിവരം ഉറപ്പിക്കേണ്ടതാണ്.

ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുത്തതെങ്കിൽ അവരുമായി ആശയവിനിമയം നടത്തുക. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ സർവീസ് റദ്ദാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

Air India and Air India Express have cancelled services to Saudi Arabia until October 24 in the wake of Houthi attacks and the security situation in the Middle East. IndiGo and Akasa Air had already announced similar cancellations earlier in the week, while passengers are advised to verify flight status before heading to the airport.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387521/air-india-cancels-saudi-flights-until-october-24)