---
title: "പ്രവാസികൾക്ക് കിടിലൻ ഓഫറുമായി സലാം എയർ; സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇനി പറപറക്കാം"
english_title: "Salam Air Launches Direct Salalah-Kozhikode Service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387388/salalah-kozhikode-direct-flight-salam-air"
published_at: "2026-10-16T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2098c73450_salalah-kozhikode-direct-flight-salam-air.jpg"
keywords: ["SalamAir", "Salalah", "Kozhikode", "OmanFlights", "WinterSchedule"]
---

# പ്രവാസികൾക്ക് കിടിലൻ ഓഫറുമായി സലാം എയർ; സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇനി പറപറക്കാം

> **Lead Summary:** **സലാല: **ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ സലാം എയർ. ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.

## Article Content

**സലാല: **ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ സലാം എയർ. ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.

ഈ മാസം 31 മുതൽ എല്ലാ ശനിയാഴ്ചകളിലും സലാല-കോഴിക്കോട് റൂട്ടിൽ സലാം എയർ നേരിട്ട് സർവീസ് നടത്തും. കോഴിക്കോടിന് പുറമെ എല്ലാ ബുധനാഴ്ചകളിലും സലാലയിൽ നിന്ന് ജിദ്ദയിലേക്കും കമ്പനി നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സർവീസ്. സലാം എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Salam Air has announced a new direct weekly service from Salalah to Kozhikode as part of its winter schedule. The airline will operate the route every Saturday from October 31, offering relief to Malayali expatriates in Oman. It has also announced a direct Salalah-Jeddah service every Wednesday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387388/salalah-kozhikode-direct-flight-salam-air)