---
title: "കനത്ത ചൂടിന് ആശ്വാസം...! ഷാർജയിലും റാസൽഖൈമയിലും ശക്തമായ മഴയും ആലിപ്പഴ വർഷവും, മുന്നറിയിപ്പുമായി അധികൃതർ"
english_title: "Heavy Rain and Hail Lash Sharjah and Ras Al Khaimah; Authorities Issue Alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387363/sharjah-ras-al-khaimah-rain-hail-alert"
published_at: "2026-10-16T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1e169e4171_sharjah-ras-al-khaimah-rain-hail-alert.jpg"
keywords: ["UAEWeather", "SharjahRain", "RasAlKhaimah", "HailStorm", "NationalCenterOfMeteorology"]
---

# കനത്ത ചൂടിന് ആശ്വാസം...! ഷാർജയിലും റാസൽഖൈമയിലും ശക്തമായ മഴയും ആലിപ്പഴ വർഷവും, മുന്നറിയിപ്പുമായി അധികൃതർ

> **Lead Summary:** **ദുബായ്: **യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായി. ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ, ഹത്ത തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴയും മിന്നലും അനുഭവപ്പെട്ടത്. റാസൽഖൈമ കോർണിഷ്, കാദ്ര റോഡ്, ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് തുടങ്ങിയ പ്രധാന തീരദേശ പാതകളിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടായി.

## Article Content

**ദുബായ്: **യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായി. ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ, ഹത്ത തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴയും മിന്നലും അനുഭവപ്പെട്ടത്. റാസൽഖൈമ കോർണിഷ്, കാദ്ര റോഡ്, ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് തുടങ്ങിയ പ്രധാന തീരദേശ പാതകളിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടായി.

റോഡുകളിൽ മഞ്ഞുകട്ടകൾ വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കനത്ത ചൂടിന് ആശ്വാസമേകിയാണ് രാജ്യം ശരത്കാലത്തിലേക്ക് കടക്കുന്ന വേളയിൽ മഴ ലഭിച്ചത്. ഷാർജയിലെ മ്ലൈഹ, അൽ ദൈദ്, അൽ മദം, ഉഖൈദർ, വഷാഹ് തുടങ്ങിയ മധ്യമേഖലകളിൽ ശക്തമായ മഴയോടൊപ്പം ചിലയിടങ്ങളിൽ കനത്ത കാറ്റും അനുഭവപ്പെട്ടു.

വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കും പ്രതീകൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

Heavy rain and hail swept across several parts of the UAE, including Sharjah, Ras Al Khaimah, Fujairah, Al Ain and Hatta, bringing relief from the intense heat. The National Center of Meteorology has warned that rain and hail may continue in the coming days and urged the public to follow official safety advisories.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387363/sharjah-ras-al-khaimah-rain-hail-alert)