---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത; സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ"
english_title: "SalamAir Launches Direct Salalah-Kozhikode Service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387354/salalah-kozhikode-direct-service-salamair"
published_at: "2026-10-16T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d81015d7e_salalah-kozhikode-direct-service-salamair.jpg"
keywords: ["SalamAir", "Salalah", "Kozhikode", "OmanAviation", "DirectFlight"]
---

# പ്രവാസികൾക്ക് സന്തോഷവാർത്ത; സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ

> **Lead Summary:** സലാല: സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബഡ്‌ജറ്റ് വിമാന കമ്പനിയായ സലാം എയർ. ശൈത്യകാല സ‌ർവീസുകളുടെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.

## Article Content

സലാല: സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബഡ്‌ജറ്റ് വിമാന കമ്പനിയായ സലാം എയർ. ശൈത്യകാല സ‌ർവീസുകളുടെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.

ഇതോടെ, ഒക്‌ടോബർ 31 മുതൽ എല്ലാ ശനിയാഴ്‌ചകളിലും സലാല - കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരിക്കും. ദോഫാർ, അൽ വുസ്‌ത മേഖലകളിൽ മേഖലയിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരമായിരിക്കും ഈ സർവീസ്.

എല്ലാ ബുധനാഴ്‌ചകളിലും ജിദ്ദയിലേക്കും വ്യാഴാഴ്‌ചകളിൽ ചട്ടോഗ്രാമിലേക്കും സലാം എയർ നേരിട്ട് സർവീസ് നടത്തും. ടിക്കറ്റുകൾ സലാം എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

SalamAir has announced new direct flights from Salalah to Kozhikode as part of its winter schedule. The service will operate every Saturday from October 31, offering added convenience for Malayali expatriates in Oman’s Dhofar and Al Wusta regions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387354/salalah-kozhikode-direct-service-salamair)