---
title: "വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; ഒമാനിൽ വൻ ലഹരിവേട്ട"
english_title: "Drug Smuggling Hidden in Vitamin B12 Capsules: Major Bust in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387315/drug-smuggling-vitamin-b12-capsules-oman"
published_at: "2026-10-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b4e9e75ba_drug-smuggling-vitamin-b12-capsules-oman.jpg"
keywords: ["OmanCustoms", "DrugSmuggling", "CrystalMeth", "PostalParcel", "XRayScan"]
---

# വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; ഒമാനിൽ വൻ ലഹരിവേട്ട

> **Lead Summary:** **മസ്കത്ത്: **വിറ്റമിൻ ഗുളികകൾക്കുള്ളിൽ ഒളിപ്പിച്ച് ഒമാനിലേക്ക് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. തപാൽ പാഴ്സലായി എത്തിയ വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്ക് ഉള്ളിലാണ് ക്രിസ്റ്റൽ മെത്തഫെറ്റമിൻ എന്ന മാരക ലഹരിവസ്തു വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.

## Article Content

**മസ്കത്ത്: **വിറ്റമിൻ ഗുളികകൾക്കുള്ളിൽ ഒളിപ്പിച്ച് ഒമാനിലേക്ക് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. തപാൽ പാഴ്സലായി എത്തിയ വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്ക് ഉള്ളിലാണ് ക്രിസ്റ്റൽ മെത്തഫെറ്റമിൻ എന്ന മാരക ലഹരിവസ്തു വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.

പാഴ്സലിന്റെ സംശയാസ്പദമായ നീക്കങ്ങളും ഘടനയും പരിശോധിച്ച കസ്റ്റംസ് വിഭാഗം, എക്സ്‌റേ പരിശോധനയിലൂടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കാപ്സ്യൂളുകൾ തുറന്ന് ഉള്ളിലുണ്ടായിരുന്ന മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഒമാൻ റോയൽ കസ്റ്റംസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ഏത് ശ്രമവും കർശനമായ നിരീക്ഷണത്തിലൂടെയും അത്യാധുനിക പരിശോധനാ സംവിധാനങ്ങളിലൂടെയും പരാജയപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Oman Customs seized a large quantity of crystal methamphetamine concealed inside vitamin B12 capsules sent in a postal parcel. The drugs were detected during X-ray screening after officials found the package suspicious, and legal action is under way.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387315/drug-smuggling-vitamin-b12-capsules-oman)