---
title: "മക്കയിലെ പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തിയെന്ന കുറ്റം; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി സൗദി"
english_title: "Saudi Executes Two Expatriates Over Alleged Immoral Act Inside Mecca Mosque"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387294/saudi-executes-two-expats-mecca-mosque"
published_at: "2026-10-16T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad19c3038fa7_saudi-executes-two-expats-mecca-mosque.jpg"
keywords: ["SaudiArabia", "Mecca", "Execution", "Expatriates"]
---

# മക്കയിലെ പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തിയെന്ന കുറ്റം; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി സൗദി

> **Lead Summary:** റിയാദ്: ​ സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ബംഗ്ലാദേശ് പൗരന്മാരായ നസെറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരെയാണ് സൗദി അധികൃതർ വധിച്ചത്.

## Article Content

റിയാദ്: ​ സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ബംഗ്ലാദേശ് പൗരന്മാരായ നസെറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരെയാണ് സൗദി അധികൃതർ വധിച്ചത്.

എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അധികൃതർ അറിയിപ്പ് നൽകിയില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് അറിയിച്ചു. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാാറാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്നലെ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വധശിക്ഷ സംബന്ധിച്ച വിവരം.

സംഭവത്തിൽ ഔദ്യോഗിക വിശദീകരണം തേടി ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് സൗദി അധികൃതരെ സമീപിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മന്ത്രാലയത്തിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്തശേഷം അന്വേഷണം നടത്തി കുറ്റം ചുമത്തുകയായിരുന്നുവെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. തുടർന്ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. കുറ്റം ചെയ്തെന്ന് തെളിഞ്ഞതോടെ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.

രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. അതേസമയം, പള്ളിക്കുള്ളിൽ ഇരുവരും കൃത്യമായി എന്താണ് ചെയ്തതെന്ന് സൗദി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഏത് പള്ളിയിലാണ് സംഭവം നടന്നതെന്നോ ഇരുവരെയും എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അവ്യക്തമായി തുടരുകയാണ്.

Saudi Arabia has executed two Bangladeshi expatriates after convicting them of committing an immoral act inside a mosque in Mecca. The Bangladeshi consulate in Jeddah said it was not informed before the execution and has sought an official explanation from Saudi authorities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387294/saudi-executes-two-expats-mecca-mosque)