---
title: "വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Malayali Youth Killed in Fujairah Road Accident While Preparing to Return for Wedding"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387282/fujairah-road-accident-malayali-youth-dies"
published_at: "2026-10-16T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad18a7e845e1_fujairah-road-accident-malayali-youth-dies.jpg"
keywords: ["FujairahAccident", "MalayaliYouth", "RoadAccident", "UAENews"]
---

# വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്‌വിൻ റഷീദ് തെള്ളിക്കുന്നേൽ മരിച്ചത്.

## Article Content

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്‌വിൻ റഷീദ് തെള്ളിക്കുന്നേൽ മരിച്ചത്.

മാറാടി സ്വദേശിയായ റെസ്‌വിൻ ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായിരുന്നു. ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റെസ്‌വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടായത്.

ഡിസംബറിൽ കല്യാണം ഉറപ്പിച്ചിരുന്ന റെസ്‌വിൻ, നവംബർ ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

പിതാവ്: റഷീദ്. മാതാവ്: സീനത്ത്. സഹോദരങ്ങൾ: റമീസ്, ഫിദ. മുഹമ്മദ് ഗരിയ്യ, ഇബ്രാഹീം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

A 24-year-old Malayali man from Muvattupuzha died in a road accident in Fujairah after a car hit his electric scooter. He had been preparing to return home in November for his wedding, which was fixed for December.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387282/fujairah-road-accident-malayali-youth-dies)