---
title: "ഉംറ തീർത്ഥാടകർ ജാഗ്രതൈ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അടിയന്തര മുന്നറിയിപ്പ്"
english_title: "Umrah Pilgrims Alerted as Jeddah Consulate Issues Emergency Advisory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387264/umrah-pilgrims-jeddah-consulate-advisory"
published_at: "2026-10-15T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad107e67f81e_umrah-pilgrims-jeddah-consulate-advisory.jpg"
keywords: ["UmrahPilgrims", "JeddahConsulate", "SaudiFlights", "TravelAdvisory", "IndianConsulate"]
---

# ഉംറ തീർത്ഥാടകർ ജാഗ്രതൈ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അടിയന്തര മുന്നറിയിപ്പ്

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിലേക്ക് പുതുതായി ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പൂർണ്ണമായി വിലയിരുത്തണമെന്നും, തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്ത പ്രതിസന്ധിയുണ്ടെന്നും അധികൃതർ അറിയിച്ചു. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ നിലവിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിലേക്ക് പുതുതായി ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പൂർണ്ണമായി വിലയിരുത്തണമെന്നും, തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്ത പ്രതിസന്ധിയുണ്ടെന്നും അധികൃതർ അറിയിച്ചു. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ നിലവിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്.

അതേസമയം, യാത്ര തടസ്സപ്പെട്ട് നിലവിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകർ വിവരങ്ങൾ കോൺസുലേറ്റിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇവർക്കായി ബദൽ യാത്രാ സൗകര്യമൊരുക്കാൻ ഇന്ത്യൻ മിഷന് കീഴിൽ ശ്രമങ്ങൾ നടന്നുവരികയാണ്. വിമാന സർവീസ് റദ്ദായതിനെ തുടർന്ന് കുടുങ്ങിയവർ സഹായത്തിനായി ജിദ്ദ, മക്ക ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്ഡസ്‌കിൽ ബന്ധപ്പെടണം. എന്നാൽ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് കോപ്പികളും സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ പരസ്യമായി പങ്കുവെക്കരുതെന്നും കോൺസുലേറ്റ് കർശന നിർദ്ദേശം നൽകി.

**കോൺസുലേറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:**

സംഘമായാണ് യാത്ര ചെയ്യുന്നതെങ്കിൽ ആകെ ആളുകളുടെ എണ്ണം, നിലവിൽ താമസിക്കുന്ന സ്ഥലം, ഗ്രൂപ്പ് ലീഡറുടെ പേരും ഫോൺ നമ്പറും.

ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി ജിദ്ദയിലും മക്കയിലും കോൺസുലേറ്റ് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ കോൺസുലേറ്റിന്റെ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം പങ്കുവെക്കുക.

The Indian Consulate in Jeddah has issued an urgent advisory for Umrah pilgrims amid major flight disruptions to Jeddah and Madinah. Stranded travelers have been asked to contact the consulate control rooms for assistance and avoid sharing personal documents on public platforms.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387264/umrah-pilgrims-jeddah-consulate-advisory)