---
title: "വൈറൽ വീഡിയോ വിനയായി! കുവൈത്തിൽ സ്കൂൾ മതിൽ വികൃതമാക്കിയ സംഭവം: പ്രതിയെ പിടികൂടി ഭിത്തി പെയിന്റ് ചെയ്യിച്ച് ആഭ്യന്തര മന്ത്രാലയം"
english_title: "Viral Video Leads to Arrest in Kuwait School Wall Vandalism Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387219/kuwait-school-wall-vandalism-arrest"
published_at: "2026-10-15T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0a98f16bd1_kuwait-school-wall-vandalism-arrest.jpg"
keywords: ["KuwaitNews", "SchoolVandalism", "InteriorMinistry", "PublicProperty", "AlSabah"]
---

# വൈറൽ വീഡിയോ വിനയായി! കുവൈത്തിൽ സ്കൂൾ മതിൽ വികൃതമാക്കിയ സംഭവം: പ്രതിയെ പിടികൂടി ഭിത്തി പെയിന്റ് ചെയ്യിച്ച് ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **കുവൈത്ത് സിറ്റി: **സ്കൂൾ മതിലിൽ അനുചിതമായി എഴുതിയ സംഭവത്തിൽ ശക്തമായ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. അലി സബാഹ് അൽ സാലം പ്രദേശത്താണ് സംഭവം നടന്നത്. സ്കൂൾ ഭിത്തിയിൽ എഴുതുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ട്രാഫിക് പരാതികൾക്കായുള്ള വാട്സാപ്പ് നമ്പറിലൂടെ അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് വേഗത്തിലുള്ള ഇടപെടലുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **സ്കൂൾ മതിലിൽ അനുചിതമായി എഴുതിയ സംഭവത്തിൽ ശക്തമായ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. അലി സബാഹ് അൽ സാലം പ്രദേശത്താണ് സംഭവം നടന്നത്. സ്കൂൾ ഭിത്തിയിൽ എഴുതുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ട്രാഫിക് പരാതികൾക്കായുള്ള വാട്സാപ്പ് നമ്പറിലൂടെ അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് വേഗത്തിലുള്ള ഇടപെടലുണ്ടായത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കുറ്റക്കാരനായ വ്യക്തിയെ ഉടൻ തന്നെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഉടനടി നടപടികൾ സ്വീകരിച്ചത്.

തുടർന്ന് പ്രതിയുടെ കുടുംബത്തെ വിളിച്ചുവരുത്തുകയും മതിലിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി ചുമരിലെഴുതിയ വരികൾ പൂർണ്ണമായി നീക്കം ചെയ്യുകയും, ഭിത്തി വീണ്ടും പെയിന്റ് അടിച്ച് പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നതോ പൊതുസ്ഥലങ്ങൾ വികൃതമാക്കുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങളും തയ്യാറാകണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Kuwait’s Interior Ministry acted swiftly after receiving a video showing a person defacing a school wall in Al-Ali Sabah Al-Salem. The suspect was identified, arrested, and made to restore the wall by removing the graffiti and repainting it, while authorities warned of strict action against public vandalism.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387219/kuwait-school-wall-vandalism-arrest)