---
title: "സൗദിക്ക് നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതികൾ; അരാംകോ ആസ്ഥാനത്തിന് കേടുപാടുകൾ, ഗൾഫ് മേഖലയിൽ ആശങ്ക"
english_title: "Houthis Threaten to Intensify Attacks on Saudi Arabia; Damage to Aramco HQ"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387186/houthis-threaten-saudi-attacks-aramco-hq"
published_at: "2026-10-15T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0899f71691_houthis-threaten-saudi-attacks-aramco-hq.jpg"
keywords: ["Houthis", "SaudiArabia", "Aramco", "GulfTensions", "OilMarkets"]
---

# സൗദിക്ക് നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതികൾ; അരാംകോ ആസ്ഥാനത്തിന് കേടുപാടുകൾ, ഗൾഫ് മേഖലയിൽ ആശങ്ക

> **Lead Summary:** **റിയാദ്: **അരാംകോ കമ്പനിയുടെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യക്കെതിരെയുള്ള ആക്രമണങ്ങൾ ശക്തമായി തുടരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ തുടർ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് വിമതർ വ്യക്തമാക്കിയത്.

## Article Content

**റിയാദ്: **അരാംകോ കമ്പനിയുടെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യക്കെതിരെയുള്ള ആക്രമണങ്ങൾ ശക്തമായി തുടരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ തുടർ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് വിമതർ വ്യക്തമാക്കിയത്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും എണ്ണശുദ്ധീകരണ ശാലയ്ക്കും നേരെ ബാലിസ്റ്റിക് - ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നത്. ധഹ്റാനിൽ സ്ഥിതി ചെയ്യുന്ന അരാംകോ ആസ്ഥാനത്തിലെ പ്രധാന കെട്ടിടത്തിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സി.ഇ.ഒ അമീൻ നാസറിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുകളിലത്തെ മൂന്ന് നിലകൾ തകർന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന്റെ മേൽക്കൂരയും വാതിലുകളും തകർന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ചെറിയ രീതിയിലുള്ള തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗൾഫ് മേഖലയിൽ യു.എസ് - ഇറാൻ സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ വ്യോമാക്രമണങ്ങൾ വീണ്ടും വർധിച്ചിരിക്കുന്നത്. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോളതലത്തിൽ എണ്ണ വിപണിയിൽ വലിയ തോതിലുള്ള ആശങ്കയും അനിശ്ചിതത്വവും ഉടലെടുത്തിട്ടുണ്ട്.

The Houthis have warned that attacks on Saudi Arabia will continue and intensify after a missile strike damaged the Aramco headquarters in Dhahran. Saudi authorities said the attack caused minor fire damage but no injuries, while the escalation has heightened concerns across the Gulf and unsettled global oil markets.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387186/houthis-threaten-saudi-attacks-aramco-hq)