---
title: "പ്രവാസികളുടെ ശ്രദ്ധയ്ക്ക് ...! ദുബായിൽ പാർക്കിംഗ് നിയമം തെറ്റിച്ചാൽ ലക്ഷങ്ങൾ വരെ പിഴ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം"
english_title: "Dubai Parking Violations Can Cost Up to AED 10,000"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387184/dubai-parking-rules-fines-up-to-10000"
published_at: "2026-10-15T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad087ae91db9_dubai-parking-rules-fines-up-to-10000.jpg"
keywords: ["DubaiParking", "ParkingFines", "UAETraffic", "ParkinApp", "DubaiRules"]
---

# പ്രവാസികളുടെ ശ്രദ്ധയ്ക്ക് ...! ദുബായിൽ പാർക്കിംഗ് നിയമം തെറ്റിച്ചാൽ ലക്ഷങ്ങൾ വരെ പിഴ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

> **Lead Summary:** ദുബായ്: ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കർശനമാണ്. പ്രത്യേകിച്ച് യുഎഇയിൽ ഭൂരിഭാഗം വാഹനയാത്രക്കാർക്കും പലപ്പോഴും പണികിട്ടാറുള്ള ഒന്നാണ് പാർക്കിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും കനത്ത പിഴകളും. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും യുഎഇയിൽ പാർക്കിംഗ് ലംഘനങ്ങൾക്ക് ഈടാക്കുന്നത് വൻ തുകയാണ്. തെറ്റിന്റെ സ്വഭാവം അനുസരിച്ച് 100 ദിർഹം (ഏകദേശം 2,588 രൂപ) മുതൽ 10,000 ദിർഹം (ഏകദേശം 2,58,818 രൂപ) വരെയാണ് പിഴയടക്കേണ്ടി വരിക.

## Article Content

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കർശനമാണ്. പ്രത്യേകിച്ച് യുഎഇയിൽ ഭൂരിഭാഗം വാഹനയാത്രക്കാർക്കും പലപ്പോഴും പണികിട്ടാറുള്ള ഒന്നാണ് പാർക്കിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും കനത്ത പിഴകളും. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും യുഎഇയിൽ പാർക്കിംഗ് ലംഘനങ്ങൾക്ക് ഈടാക്കുന്നത് വൻ തുകയാണ്. തെറ്റിന്റെ സ്വഭാവം അനുസരിച്ച് 100 ദിർഹം (ഏകദേശം 2,588 രൂപ) മുതൽ 10,000 ദിർഹം (ഏകദേശം 2,58,818 രൂപ) വരെയാണ് പിഴയടക്കേണ്ടി വരിക.

റോഡരികിലെ പാർക്കിംഗ്, പൊതുസ്ഥലത്തെ പാർക്കിംഗ്, ബഹുനില കെട്ടിടങ്ങൾക്ക് മുന്നിലെ പാർക്കിംഗ് എന്നിങ്ങനെ പാർക്ക് ചെയ്യുന്ന സ്ഥലമനുസരിച്ച് പിഴത്തുകയിൽ മാറ്റമുണ്ടാകും. ഫീസ് അടയ്ക്കാതിരിക്കുക, അനുവദിച്ച സമയപരിധി കഴിഞ്ഞും വാഹനം നിർത്തിയിടുക, മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുക, സംവരണ സ്ഥലങ്ങൾ തെറ്റായി ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന പാർക്കിംഗ് ലംഘനങ്ങൾ.

**പ്രധാന നിയമലംഘനങ്ങളും പിഴത്തുകയും:**

കൂടാതെ, ഇതേ നിയമലംഘനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പിഴത്തുക വൻതോതിൽ വർദ്ധിക്കും. ആദ്യ തവണ 2,500 ദിർഹവും, രണ്ടാമത് ആവർത്തിക്കുമ്പോൾ 5,000 ദിർഹവും, മൂന്നാമതും ആവർത്തിച്ചാൽ 10,000 ദിർഹവുമാണ് പിഴ ഈടാക്കുന്നത്.

പിഴ ഓൺലൈനായി എങ്ങനെ പരിശോധിച്ചടയ്ക്കാം?

വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ പിഴത്തുക പരിശോധിച്ച് അടക്കാവുന്നതാണ്.

Dubai imposes strict parking rules, with fines ranging from AED 100 to AED 10,000 depending on the violation. Motorists can check and pay penalties online through the official Parkin website or mobile app using vehicle or traffic file details.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387184/dubai-parking-rules-fines-up-to-10000)