---
title: "കോഴിക്കോട് സ്വദേശിയായ പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത് അന്തരിച്ചു"
english_title: "Diaspora Writer Abbas Illath Passes Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387166/diaspora-writer-abbas-illath-passes-away"
published_at: "2026-10-15T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad06c07749a7_diaspora-writer-abbas-illath-passes-away.jpg"
keywords: ["DiasporaWriter", "AbbasIllath", "Kozhikode", "MalayalamLiterature", "Abilda"]
---

# കോഴിക്കോട് സ്വദേശിയായ പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത് അന്തരിച്ചു

> **Lead Summary:** **സൗദി അറേബ്യ: ** പ്രവാസ പശ്ചാത്തലത്തിലെ രചനകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത് അന്തരിച്ചു. സ്വന്തം പേരിലും ‘അബിൽദാ’ എന്ന തൂലികാനാമത്തിലുമാണ് അദ്ദേഹം പ്രധാനമായും രചനകൾ നടത്തിയിരുന്നത്. പ്രവാസ ലോകത്തെ അനുഭവങ്ങളും കാഴ്ചകളും തന്റെ കൃതികളിലൂടെ മനോഹരമായി അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് വിടപറഞ്ഞത്.

## Article Content

**സൗദി അറേബ്യ: ** പ്രവാസ പശ്ചാത്തലത്തിലെ രചനകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത് അന്തരിച്ചു. സ്വന്തം പേരിലും ‘അബിൽദാ’ എന്ന തൂലികാനാമത്തിലുമാണ് അദ്ദേഹം പ്രധാനമായും രചനകൾ നടത്തിയിരുന്നത്. പ്രവാസ ലോകത്തെ അനുഭവങ്ങളും കാഴ്ചകളും തന്റെ കൃതികളിലൂടെ മനോഹരമായി അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് വിടപറഞ്ഞത്.

പരേതനായ ഇല്ലത്തു അബ്ദുറഹ്മാനാണ് പിതാവ്. ഫൈസല മാരാപ്പടിയത്താണ് ഭാര്യ. റാണി ഷിബില, ഷബാന, ഷബീൽ അബ്ബാസ് എന്നിവരാണ് മക്കൾ. മരുമക്കൾ: മൻസൂർ എ.കെ., ഫസൽ വളപ്പിൽ, സജുല സലിം (എറണാകുളം). പരേതനായ മുഹമ്മദ് കോയ ഇല്ലത്ത്, ബിച്ചാമി, ജമീല, കോയമോൻ ഇല്ലത്ത് എന്നിവർ സഹോദരങ്ങളാണ്. വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സാഹിത്യ ലോകത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും ശേഷം മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30-ന് പറമ്പത്ത് പള്ളിയിൽ നടക്കും.

Prominent diaspora writer Abbas Illath, widely known by his pen name ‘Abilda’, has died at the age of 77 in Kozhikode. He was recognized for works that vividly captured the experiences and realities of expatriate life. Funeral prayers are scheduled for 1:30 PM today at Parambath Palli.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387166/diaspora-writer-abbas-illath-passes-away)