---
title: "ഖത്തർ ദേശീയ ദിനാഘോഷം: മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും"
english_title: "Qatar National Day: Three-Month Blood Donation Campaign Begins Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387162/qatar-national-day-blood-donation-campaign"
published_at: "2026-10-15T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad069488b96f_qatar-national-day-blood-donation-campaign.jpg"
keywords: ["QatarNationalDay", "BloodDonation", "PlateletDonation", "HamadMedicalCorporation", "DiasporaOfMalappuram"]
---

# ഖത്തർ ദേശീയ ദിനാഘോഷം: മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും

> **Lead Summary:** **ദോ​ഹ: **ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബന്ധിച്ച് ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ), ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന – പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പ​യി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് തു​ട​ക്ക​മാ​കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ വെച്ചാണ് ക്യാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക.

## Article Content

**ദോ​ഹ: **ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബന്ധിച്ച് ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ), ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന – പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പ​യി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് തു​ട​ക്ക​മാ​കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ വെച്ചാണ് ക്യാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക.

മൂ​ന്ന് മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ക്യാ​മ്പ​യി​നിന്റെ ഭാഗമായി ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗങ്ങളിലായി ര​ക്ത​ദാ​ന, പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ 11ന് ​ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ നടക്കുന്ന വി​പു​ല​മാ​യ ര​ക്ത​ദാ​ന ക്യാ​മ്പ​യി​നോ​ടെ പരിപാടികൾ സ​മാ​പി​ക്കും.

ഈ മ​ഹ​ത്താ​യ ജീവകാരുണ്യ ഉ​ദ്യ​മ​ത്തി​ൽ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ പ്രവാസി സമൂഹവും ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 70617949 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

A three-month blood and platelet donation campaign, organized by Diaspora of Malappuram (DOM Qatar) in association with Hamad Medical Corporation, will begin on Friday at the Blood Donation Unit of HMC. The campaign, tied to Qatar National Day celebrations, will run across different parts of Qatar and conclude with a large donation drive on December 11.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387162/qatar-national-day-blood-donation-campaign)