---
title: "നാവികസേനയെ രഹസ്യമായി നിരീക്ഷിച്ചെന്ന് യുഎസ്; ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തു, ജീവനക്കാരെ ഒഴിപ്പിച്ചതായി വിശദീകരണം"
english_title: "US Says It Destroyed Iran-Linked Dhow in Gulf of Oman After Surveillance of Navy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387125/us-destroys-iran-linked-dhow-gulf-oman"
published_at: "2026-10-15T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad03af7b0864_us-destroys-iran-linked-dhow-gulf-oman.jpg"
keywords: ["USCENTCOM", "GulfOfOman", "IranLinkedVessel", "HormuzStrait", "MaritimeSecurity"]
---

# നാവികസേനയെ രഹസ്യമായി നിരീക്ഷിച്ചെന്ന് യുഎസ്; ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തു, ജീവനക്കാരെ ഒഴിപ്പിച്ചതായി വിശദീകരണം

> **Lead Summary:** ഒമാൻ : ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.

## Article Content

ഒമാൻ : ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.

ഉരു തകർക്കുന്നതിന് മുൻപ് ഇതിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നതായാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്. ഇവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു ചരക്കുകപ്പൽ മുങ്ങിയതായി ഇറാൻ ഐആർജിസി അറിയിച്ചു. ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഹോർമുസിൽ മൈനിൽ തട്ടി കപ്പൽ മുങ്ങുന്ന സംഭവം ആദ്യമായാണ് ഇറാൻ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ, ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹോർമുസ് വഴി സഞ്ചരിച്ച സിം​ഗപ്പൂർ രജിസ്ട്രേഷനിലുള്ള രണ്ട് കപ്പലുകൾക്ക് നേരേ ആക്രമണമുണ്ടായതായി സിം​ഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു.

ഇതിൽ ഒരു കപ്പൽ പൂർണമായും മുങ്ങിപ്പോയി. മറ്റൊരു കപ്പൽ സുരക്ഷിതമായി എത്തിച്ചേർന്നതായും മുങ്ങിയ കപ്പലിലെ ജീവനക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചെന്നും സിം​ഗപ്പൂർ അധികൃതർ വ്യക്തമാക്കി.

The U.S. Central Command said it destroyed an Iran-linked dhow in the Gulf of Oman after determining it had been monitoring U.S. naval forces. It added that the crew was safely evacuated before the vessel was sunk.

Separately, Iran’s IRGC said a cargo ship sank after hitting a mine in the Strait of Hormuz, while Singapore authorities reported attacks on two Singapore-flagged vessels passing through the waterway.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387125/us-destroys-iran-linked-dhow-gulf-oman)