---
title: "ആശ്വാസം....! പ്രവാചകനെതിരെ ഫെയ്‌സ്ബുക്കിൽ കമന്റിട്ട ശ്രീലങ്കൻ പ്രവാസിയുടെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി"
english_title: "Saudi Supreme Court Cancels Death Sentence of Sri Lankan Expat in Facebook Blasphemy Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387052/saudi-supreme-court-cancels-death-sentence"
published_at: "2026-10-14T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf53cc72f6f_saudi-supreme-court-cancels-death-sentence.jpg"
keywords: ["SaudiArabia", "SriLanka", "SupremeCourt", "FacebookCase", "Diplomacy"]
---

# ആശ്വാസം....! പ്രവാചകനെതിരെ ഫെയ്‌സ്ബുക്കിൽ കമന്റിട്ട ശ്രീലങ്കൻ പ്രവാസിയുടെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

> **Lead Summary:** **ജിദ്ദ: **ഫെയ്‌സ്ബുക്കിൽ പ്രവാചകനെതിരെ കമന്റിട്ടതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പ്രവാസി അനോജൻ ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയുടെ ശക്തമായ നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെയാണ് കോടതിയുടെ നിർണായക നടപടി. സൗദി സുപ്രീം കോടതി ഒക്ടോബർ 13-ന് വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

## Article Content

**ജിദ്ദ: **ഫെയ്‌സ്ബുക്കിൽ പ്രവാചകനെതിരെ കമന്റിട്ടതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പ്രവാസി അനോജൻ ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയുടെ ശക്തമായ നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെയാണ് കോടതിയുടെ നിർണായക നടപടി. സൗദി സുപ്രീം കോടതി ഒക്ടോബർ 13-ന് വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടർന്ന് രൂപപ്പെട്ട ഓൺലൈൻ വാക്കുതർക്കമാണ് കേസിനാധാരം. ഹിന്ദു തീർഥാടനത്തിനിടയിൽ മുസ്‌ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കിത്തിനിടയിൽ ഒരാൾ അധിക്ഷേപകരമായ കമന്റിട്ടു. ഇതിൽ പ്രകോപിതനായാണ് അനോജൻ പ്രവാചകനെതിരെ തമിഴിൽ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.

കമന്റ് പിന്നീട് അനോജൻ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും, അതിനുമുമ്പേ ഇതിന്റെ സ്ക്രീൻഷോട്ട് സൗദിയിലെ അദ്ദേഹത്തിന്റെ തൊഴിലുടമയ്ക്ക് ലഭിച്ചിരുന്നു. തൊഴിലുടമ ഈ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് അനോജനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

ആദ്യം അൽ അഹ്‌സ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവും 30 ലക്ഷം സൗദി റിയാൽ (ഏകദേശം എട്ട് ലക്ഷം അമേരിക്കൻ ഡോളർ) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ സെപ്റ്റംബർ 17-ന് സൗദി പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകുകയും, സൈബർ കുറ്റകൃത്യ നിയമങ്ങൾക്ക് പകരം കർശനമായ മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തി ഉത്തരവിട്ടത്. എന്നാൽ ശ്രീലങ്കൻ സർക്കാരിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും നിരന്തരമായ ഇടപെടലുകളെ തുടർന്ന് ഇപ്പോൾ ശിക്ഷ റദ്ദാക്കുകയായിരുന്നു.

**English Summary:**

The Saudi Supreme Court has cancelled the death sentence of Sri Lankan expat Anojan Sivarasa, who was convicted over a derogatory Facebook comment against the Prophet. The decision followed sustained diplomatic intervention by Sri Lanka, according to the country’s foreign ministry.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387052/saudi-supreme-court-cancels-death-sentence)