---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത; ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു"
english_title: "Good News for Expats: Bahrain-Kerala Winter Flight Schedule Announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387046/bahrain-kerala-winter-flight-schedule"
published_at: "2026-10-14T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf4d706075a_bahrain-kerala-winter-flight-schedule.jpg"
keywords: ["AirIndiaExpress", "BahrainFlights", "KeralaTravel", "WinterSchedule", "ExpatNews"]
---

# പ്രവാസികൾക്ക് സന്തോഷവാർത്ത; ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

> **Lead Summary:** മനാമ: ​ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കും സമീപ നഗരങ്ങളിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 2026-ലെ വിന്‍റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് ഈ സർവീസുകൾ ലഭ്യമായിട്ടുള്ളത്.

## Article Content

മനാമ: ​ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കും സമീപ നഗരങ്ങളിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 2026-ലെ വിന്‍റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് ഈ സർവീസുകൾ ലഭ്യമായിട്ടുള്ളത്.

കോഴിക്കോട്ടേക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കും. രാവിലെ 7:20-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2:10-ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് പുലർച്ചെ 4 മണിക്ക് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാവിലെ 6:20-ന് ബഹ്‌റൈനിൽ എത്തിച്ചേരും.

ബുധൻ, ഞായർ ദിവസങ്ങളിലാണ് കണ്ണൂരിലേക്ക് സർവീസുകളുള്ളത്. രാവിലെ 11:50-ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6:40-ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാവിലെ 8:45-ന് പുറപ്പെടുന്ന വിമാനം 10:50-ന് ബഹ്‌റൈനിലെത്തിച്ചേരും.

കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ സർവീസുകൾ ലഭ്യമാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11:45-ന് പുറപ്പെടുന്ന വിമാനം രാവിലെ 6:45-ന് കൊച്ചിയിലെത്തും. രാത്രി 8:20-ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാത്രി 10:45-ന് ബഹ്‌റൈനിലെത്തിച്ചേരും.

തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണുള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9:35-ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4:55-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അതേ ദിവസങ്ങളിൽ വൈകീട്ട് 6:10-ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം രാത്രി 8:35ഓടെ ബഹ്‌റൈനിലുമെത്തിച്ചേരും.

മംഗളൂരുവിലേക്ക് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 2:05-ന് പുറപ്പെടുന്ന വിമാനം രാവിലെ 8:50-ന് മംഗളൂരുവിലെത്തും. അതേ ദിവസങ്ങളിൽ രാത്രി 10:45-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം 1:05-ന് എത്തിച്ചേരും. കൂടുതൽ വിവരങ്ങൾക്കായി പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Air India Express has announced its 2026 winter schedule for flights from Bahrain to Kerala and nearby cities, valid from October 25, 2026 to March 27, 2027. The schedule includes services to Kozhikode, Kannur, Kochi, Thiruvananthapuram and Mangaluru on selected days of the week.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387046/bahrain-kerala-winter-flight-schedule)