---
title: "യു.എ.ഇയിൽ വാരാന്ത്യം വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ശക്തിയേറിയ കാറ്റിനും പൊടിക്കാറ്റിനും സാധ്യത"
english_title: "Rain to Continue in UAE Through Weekend; Warning Issued for Strong Winds and Dust Storms"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387006/uae-rain-strong-winds-dust-storms"
published_at: "2026-10-14T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2d30942c1_uae-rain-strong-winds-dust-storms.jpg"
keywords: ["UAEWeather", "RainWarning", "DustStorm", "StrongWinds", "NCM"]
---

# യു.എ.ഇയിൽ വാരാന്ത്യം വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ശക്തിയേറിയ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

> **Lead Summary:** **ദുബായ്: **യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ചയും മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീണ്ടുനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

**ദുബായ്: **യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ചയും മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീണ്ടുനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനമാണ് രാജ്യത്ത് നിലവിലുള്ള കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. സാധാരണയായി മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, ഉൾപ്രദേശങ്ങളിലും പർവ്വത പ്രദേശങ്ങളിലും 50 കിലോമീറ്റർ വേഗത്തിൽ വരെ ശക്തി പ്രാപിച്ചേക്കാം.

കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ വലിയ തോതിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി (വിസിബിലിറ്റി) കുറയാനും ഇടയാക്കും. അതേസമയം, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, മലനിരകളിൽ 28 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില അനുഭവപ്പെടുക. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്.

രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനാൽ തീരദേശങ്ങളിലും ഉൾനാടുകളിലും മൂടൽമഞ്ഞിനും സാധ്യത പ്രവചിക്കപ്പെടുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

The UAE’s National Center of Meteorology has warned that rain will continue across parts of the country through the weekend. Strong winds of up to 50 kmph, dust storms, and reduced visibility are also expected, with temperatures reaching 42°C in inland areas.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387006/uae-rain-strong-winds-dust-storms)