---
title: "ഖുർആൻ പഠന കേന്ദ്രത്തിന്റെ വിനോദയാത്രയ്ക്കിടെ കുട്ടി മുങ്ങിമരിച്ച സംഭവം: രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ച് ഫെഡറല്‍ സുപ്രീം കോടതി"
english_title: "Two Convicted in Child Drowning Case During Quran Study Center Outing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386959/child-drowns-quran-study-center-outing"
published_at: "2026-10-14T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf002329584_child-drowns-quran-study-center-outing.jpg"
keywords: ["UAEJustice", "FederalSupremeCourt", "ChildSafety", "DrowningCase", "QuranStudyCenter"]
---

# ഖുർആൻ പഠന കേന്ദ്രത്തിന്റെ വിനോദയാത്രയ്ക്കിടെ കുട്ടി മുങ്ങിമരിച്ച സംഭവം: രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ച് ഫെഡറല്‍ സുപ്രീം കോടതി

> **Lead Summary:** **അബൂദബി: **ഖുര്‍ആന്‍ പഠന കേന്ദ്രത്തിന്‍റെ വിനോദയാത്രക്കിടെ നീന്തല്‍ക്കുളത്തില്‍ കുട്ടി മുങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് യു.എ.ഇ. ഫെഡറല്‍ സുപ്രീം കോടതി ഉത്തരവിട്ടു. കുട്ടികളെ ഒരു കേന്ദ്രത്തില്‍ എത്തിക്കുന്നതുകൊണ്ടു മാത്രം സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അടുത്ത ചുമതലക്കാരന് കൃത്യമായി കൈമാറുന്നതുവരെ സംരക്ഷണച്ചുമതല ഉണ്ടാവുമെന്നും വ്യക്തമാക്കുന്നതാണ് അബൂദബിയിലെ പരമോന്നത കോടതിയുടെ സുപ്രധാന വിധി.

## Article Content

**അബൂദബി: **ഖുര്‍ആന്‍ പഠന കേന്ദ്രത്തിന്‍റെ വിനോദയാത്രക്കിടെ നീന്തല്‍ക്കുളത്തില്‍ കുട്ടി മുങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് യു.എ.ഇ. ഫെഡറല്‍ സുപ്രീം കോടതി ഉത്തരവിട്ടു. കുട്ടികളെ ഒരു കേന്ദ്രത്തില്‍ എത്തിക്കുന്നതുകൊണ്ടു മാത്രം സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അടുത്ത ചുമതലക്കാരന് കൃത്യമായി കൈമാറുന്നതുവരെ സംരക്ഷണച്ചുമതല ഉണ്ടാവുമെന്നും വ്യക്തമാക്കുന്നതാണ് അബൂദബിയിലെ പരമോന്നത കോടതിയുടെ സുപ്രധാന വിധി.

അശ്രദ്ധ മൂലം കുട്ടിയുടെ മരണത്തിന് കാരണക്കാരായതിന് സൂപ്പര്‍വൈസറും നീന്തല്‍ക്കുളത്തിന്‍റെ മേല്‍നോട്ടക്കാരനും 1,000 ദിര്‍ഹം വീതം പിഴയും സംയുക്തമായി നിയമപരമായ ദിയാധനവും നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതി കണ്ടെത്തലുകൾ പ്രകാരം, വിനോദയാത്രയ്ക്കിടെ പരിശീലകന്‍ ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ആദ്യമായി നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ കുട്ടി, നീന്താൻ അറിയാത്തതിനെ തുടർന്നാണ് മുങ്ങിമരിച്ചത്. കുട്ടികളെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മേല്‍നോട്ടം വഹിക്കുന്നതില്‍ രണ്ട് പ്രതികളും പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.

തുടര്‍ന്ന് കീഴ്ക്കോടതി പ്രതികള്‍ക്ക് പിഴയും ദിയാധനവും വിധിക്കുകയും, അപ്പീല്‍ കോടതി ആ വിധി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കുട്ടികളെ ക്ലബ്ബില്‍ എത്തിക്കുക മാത്രമായിരുന്നു തന്‍റെ ജോലിയെന്ന് വാദിച്ച് സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ വാദം ഫെഡറല്‍ സുപ്രീം കോടതി തള്ളി. ഒരു കേന്ദ്രത്തില്‍ എത്തിച്ചു എന്നതുകൊണ്ട് മാത്രം മേല്‍നോട്ടച്ചുമതല താനേ അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.

The UAE Federal Supreme Court has upheld the conviction of two people in the drowning death of a child during a Quran study center outing. The court ruled that a supervisor’s responsibility does not end merely by dropping children at a venue and continues until proper handover to the next custodian.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386959/child-drowns-quran-study-center-outing)