---
title: "ആസൂത്രിത കൊലപാതകം; വാഹനം തടഞ്ഞു നിർത്തി ശരീരത്തിലൂടെ കാർ കൊലപ്പെടുത്തി, ബഹ്‌റൈനിൽ മലയാളി പ്രവാസി അറസ്റ്റിൽ"
english_title: "Planned Murder in Bahrain: Indian Expat Arrested After Colleague Run Over"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386845/bahrain-planned-murder-indian-expat-arrested"
published_at: "2026-10-13T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdd763e4a02_bahrain-planned-murder-indian-expat-arrested.jpg"
keywords: ["BahrainNews", "IndianExpat", "PlannedMurder", "SalmanIndustrialCity", "CrimeNews"]
---

# ആസൂത്രിത കൊലപാതകം; വാഹനം തടഞ്ഞു നിർത്തി ശരീരത്തിലൂടെ കാർ കൊലപ്പെടുത്തി, ബഹ്‌റൈനിൽ മലയാളി പ്രവാസി അറസ്റ്റിൽ

> **Lead Summary:** **മനാമ: സ**ഹപ്രവർത്തകന്റെ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയ ശേഷം മേലിലൂടെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ നടുക്കുന്ന സംഭവത്തിൽ പ്രവാസി ഇന്ത്യക്കാരൻ ബഹ്‌റൈനിൽ അറസ്റ്റിൽ. 33 വയസ്സുകാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 40 കാരനായ മറ്റൊരു പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് ചിലരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

## Article Content

**മനാമ: സ**ഹപ്രവർത്തകന്റെ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയ ശേഷം മേലിലൂടെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ നടുക്കുന്ന സംഭവത്തിൽ പ്രവാസി ഇന്ത്യക്കാരൻ ബഹ്‌റൈനിൽ അറസ്റ്റിൽ. 33 വയസ്സുകാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 40 കാരനായ മറ്റൊരു പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് ചിലരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ഈ മാസം 8-നാണ് കേസിനാസ്പദമായ ക്രൂരമായ സംഭവം നടന്നത്. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വെച്ചാണ് ഈ ആസൂത്രിത കൊലപാതകം അരങ്ങേറിയത്. ഇരയായ 33-കാരനെ കൊലപ്പെടുത്തിയ കേസിൽ 40-കാരനായ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

മറ്റുള്ളവരുടെ സഹായത്തോടെ ഇരയുടെ വാഹനം തടഞ്ഞുനിർത്തി ഇയാളെ നിർബന്ധിച്ച് പുറത്തിറക്കുകയും, തുടർന്ന് വാഹനം ബോധപൂർവം ദേഹത്തേക്ക് കയറ്റിയിറക്കി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മറ്റ് ചിലരെയും പിടികൂടിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

പ്രതിക്കെതിരായ തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ വൈരാഗ്യത്തെക്കുറിച്ചോ കാരണങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

**English Summary:**

A 40-year-old Indian expatriate has been arrested in Bahrain over the planned killing of his 33-year-old colleague in Salman Industrial City. According to the Interior Ministry, the victim’s vehicle was intercepted, he was forced out, and then deliberately run over; several accomplices have also been detained.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386845/bahrain-planned-murder-indian-expat-arrested)