---
title: "ഡോക്ടറെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; അതിനിടെ ഹൃദയാഘാതം, റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം"
english_title: "Malayali Dies of Heart Attack in Riyadh While Waiting for Doctor Appointment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386797/malayali-dies-heart-attack-riyadh-doctor-appointment"
published_at: "2026-10-13T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd9a7563400_malayali-dies-heart-attack-riyadh-doctor-appointment.jpg"
keywords: ["HeartAttack", "Riyadh", "MalayaliExpat", "SaudiArabia"]
---

# ഡോക്ടറെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; അതിനിടെ ഹൃദയാഘാതം, റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** റിയാദ്​: റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം പെരിങ്ങൻമല സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസൈൻ ആണ്​ മരിച്ചത്​.

## Article Content

റിയാദ്​: റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം പെരിങ്ങൻമല സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസൈൻ ആണ്​ മരിച്ചത്​.

നെഞ്ച് വേദനയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അപ്പോയിന്‍റ്​മെന്‍റ്​ ലഭിച്ച് ഡോക്ടറെ കാണാനുള്ള തയാറെടുപ്പിനിടയിലാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്​. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടി.

അത്യാസന്ന നിലയിലായ ഹസൈനിനെ വിദഗ്ധ ചികിത്സയ്ക്കായി കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു. പത്ത് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മുഹമ്മദ് സുബൈർ,ആമിന ഉമ്മ എന്നിവരാണ്​ മാതാപിതാക്കൾ. ഷൈജയാണ് ഭാര്യ, മക്കൾ: ഫായിസ് മോൻ,ഫിദ ഫാത്തിമ.

മരണാനന്തര നടപടി ക്രമങ്ങൾക്കായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി,റിയാദ് കെഎംസിസി തിരുവനന്തപുരം ജനറൽ സെക്രട്ടറി നവാസ്ഖാൻ ബീമാപള്ളി, ഷറഫു പുളിക്കൽ,നസീർ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവർ രംഗത്തുണ്ട്.

A 47-year-old Malayali expatriate, Muhammad Hasain from Peringanmala, Thiruvananthapuram, died of a heart attack in Riyadh. He had obtained a hospital appointment for chest pain and was preparing to see the doctor when he fell ill and later died despite treatment at King Khalid Hospital.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386797/malayali-dies-heart-attack-riyadh-doctor-appointment)