---
title: "'വിശ്വാസം നേടിയശേഷം ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടേക്കാം'; ഓൺലൈൻ ഗെയിമിങ്ങിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്"
english_title: "Dubai Police Warn of Online Gaming Risks to Children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386760/dubai-police-online-gaming-child-safety"
published_at: "2026-10-12T19:48:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acced0f50386_dubai-police-online-gaming-child-safety.jpg"
keywords: ["DubaiPolice", "OnlineGaming", "ChildSafety", "CyberSafety", "ParentalGuidance"]
---

# 'വിശ്വാസം നേടിയശേഷം ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടേക്കാം'; ഓൺലൈൻ ഗെയിമിങ്ങിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്

> **Lead Summary:** ദുബായ്: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്.

## Article Content

ദുബായ്: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്.

ഓൺലൈൻ ഇടങ്ങളിൽ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ജാഗ്രതാനിർദേശം നൽകിയത്. ഓൺലൈൻ ഗെയിമുകൾ കളിക്കാർക്ക് പരസ്പരം ബന്ധപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും അവസരമൊരുക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ഉദ്ദേശ്യം നല്ലതായിരിക്കണമെന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ വിശ്വാസം നേടിയശേഷം സ്വകാര്യ ചാറ്റുകളിലേക്ക് സംഭാഷണം മാറ്റാനോ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടാനോ ചിലർ ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കുട്ടികൾ ഓൺലൈനിൽ ആരുമായാണ് ഇടപഴകുന്നതെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം.

വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും പരിചയമില്ലാത്തവരുമായി സ്വകാര്യ ചാറ്റുകളിൽ ഏർപ്പെടരുതെന്നും കുട്ടികളെ ബോധവത്കരിക്കണമെന്നും പൊലീസ് നിർദേശിച്ചു. പല ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും ചാറ്റ്, വോയ്‌സ് കോൾ, വീഡിയോ കോൾ തുടങ്ങിയ സൗകര്യങ്ങളിലൂടെ കളിക്കാർക്ക് പരസ്പരം ബന്ധപ്പെടാം.

ഇത്തരം സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് കുട്ടികളുടെ വിശ്വാസം നേടിയെടുക്കാനും പിന്നീട് അവരെ ചതിയിൽപ്പെടുത്താനും ചിലർ ശ്രമിച്ചേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുകയോ ദുരുപയോഗത്തിന് ഇരയാക്കുകയോ ചെയ്യുന്ന രീതികൾക്കെതിരെ പ്രത്യേക ജാഗ്രത വേണം. കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ ആരുമായാണ് സംസാരിക്കുന്നതെന്ന് മാതാപിതാക്കൾ പതിവായി അന്വേഷിക്കണം.

യഥാർഥ ജീവിതത്തിൽ പരിചയമില്ലാത്തവരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സ്വകാര്യ സംഭാഷണങ്ങളിലേക്ക് മാറരുതെന്നും കുട്ടികളെ ബോധവത്കരിക്കണമെന്നും ദുബായ് പൊലീസ് നിർദേശിച്ചു. ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ കുട്ടികളുമായി തുറന്ന ആശയവിനിമയം നിലനിർത്തണമെന്നും അവരുടെ ഡിജിറ്റൽ ഇടപെടലുകളിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് പറഞ്ഞു

Dubai Police have warned that some people use online gaming platforms to build trust with children and then seek personal information or photos. The advisory urges parents to monitor their children’s online interactions and teach them not to share private details or move to private chats with strangers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386760/dubai-police-online-gaming-child-safety)