---
title: "പ്രവാസികൾ ശ്രദ്ധിക്കുക ...ഉപ്പും മധുരവും കൂടിയാൽ പണി പാളും; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിർണായക ഉത്തരവ്"
english_title: "UAE to Impose Heavy Fines on Packaged Foods High in Salt, Sugar and Fat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386707/uae-packaged-food-fines-salt-sugar-fat"
published_at: "2026-10-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc969bd2264_uae-packaged-food-fines-salt-sugar-fat.jpg"
keywords: ["UAEHealth", "FoodRegulation", "PackagedFoods", "PublicHealth", "HealthPolicy"]
---

# പ്രവാസികൾ ശ്രദ്ധിക്കുക ...ഉപ്പും മധുരവും കൂടിയാൽ പണി പാളും; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിർണായക ഉത്തരവ്

> **Lead Summary:** **ദുബൈ: **പാക്കേജ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടിയാൽ ഇനി മുതൽ യുഎഇയിൽ കനത്ത പിഴയടയ്ക്കേണ്ടി വരും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വിവിധ ഭക്ഷ്യവസ്തുക്കൾക്ക് കർശനമായ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.

## Article Content

**ദുബൈ: **പാക്കേജ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടിയാൽ ഇനി മുതൽ യുഎഇയിൽ കനത്ത പിഴയടയ്ക്കേണ്ടി വരും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വിവിധ ഭക്ഷ്യവസ്തുക്കൾക്ക് കർശനമായ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.

ബ്രെഡ് (അപ്പം), ഫ്ലേവേർഡ് യോഗർട്ട്, ലബാൻ, പ്രൊസസ്ഡ് ചീസ്, ചിപ്സ് തുടങ്ങി തെരഞ്ഞെടുത്ത പാക്കറ്റ് ഭക്ഷണസാധനങ്ങൾക്കാണ് പുതിയ മാനദണ്ഡങ്ങൾ ബാധകമാകുക. അനാരോഗ്യകരമായ ഭക്ഷണരീതികൾ മൂലം യുഎഇയിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പകർച്ചവ്യാധിയല്ലാത്ത രോഗങ്ങൾ നിയന്ത്രിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

2030 ഡിസംബർ 31-ഓടെ രാജ്യത്തെ എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചിരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ വലിയ തുക പിഴയായി ഈടാക്കും. കൂടാതെ, കുറ്റകൃത്യത്തിന്റെ ഗൗരവവും ആവർത്തന സ്വഭാവവും കണക്കിലെടുത്ത് ആറുമാസം വരെ സ്ഥാപനങ്ങൾ അടച്ചിടാനോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസും അംഗീകാരങ്ങളും പൂർണ്ണമായി റദ്ദാക്കാനോ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൾപ്പെടെ യുഎഇയിലുടനീളം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ പുതിയ നിയമങ്ങൾ ബാധകമാണ്.

English Summary:

The UAE Ministry of Health and Prevention has introduced new regulations limiting salt, sugar and fat in packaged foods such as bread, chips, flavored yogurt, laban and processed cheese. Companies that fail to comply by December 31, 2030, could face fines of up to AED 500,000, temporary closure, or even license cancellation.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386707/uae-packaged-food-fines-salt-sugar-fat)