---
title: "റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയെന്ന് ഔദ്യോഗിക സ്ഥിരീകരണം"
english_title: "Riyadh Airport Attack: Official Confirms Killed Indian Was From Telangana"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386702/riyadh-airport-attack-telangana-man-killed"
published_at: "2026-10-12T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc92b3b4944_riyadh-airport-attack-telangana-man-killed.jpg"
keywords: ["RiyadhAttack", "HouthiAttack", "TelanganaMan", "SaudiArabia", "KingKhalidAirport"]
---

# റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയെന്ന് ഔദ്യോഗിക സ്ഥിരീകരണം

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുക്കളും എം.പി അസദുദ്ദീൻ ഉവൈസിയും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുക്കളും എം.പി അസദുദ്ദീൻ ഉവൈസിയും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

റിയാദിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യുകയാണ് യൂസുഫ്. നാട്ടിൽ നിന്ന് കുടുംബം ഒരാഴ്ച മുമ്പാണ് ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനായി സൗദിയിലേക്ക് എത്തിയത്. ഒക്ടോബർ 10-ന് മദീനയിലേക്ക് യാത്ര തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.

ആക്രമണത്തിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യൂസുഫിന് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യൂസുഫിന്റെ ഭാര്യയും മകളും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്ന യൂസുഫിന്റെ അമ്മായിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി അസദുദ്ദീൻ ഉവൈസി എം.പി അറിയിച്ചു.

An official confirmation says the Indian killed in the Houthi attack at Riyadh’s King Khalid International Airport was a native of Telangana. The victim, Mohammed Yusuf of Hyderabad’s Mehdipatnam, was struck by missile debris while traveling with family for Umrah, and his two sons were injured.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386702/riyadh-airport-attack-telangana-man-killed)