---
title: "'ഉംറ നിർവഹിക്കാൻ പുറപ്പെട്ട യാത്ര ദുരന്തമായി'; സൗദിയിൽ ബസ് മറിഞ്ഞ് മൂന്ന് മരണം, 38 പേർക്ക് പരിക്ക്"
english_title: "Umrah Trip Turns Tragic: Bus Overturns in Saudi Arabia, 3 Dead, 38 Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386657/umrah-bus-crash-saudi-three-dead"
published_at: "2026-10-12T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc61343a3ab_umrah-bus-crash-saudi-three-dead.jpg"
keywords: ["UmrahAccident", "SaudiArabia", "BusCrash", "IndianExpats", "RoadSafety"]
---

# 'ഉംറ നിർവഹിക്കാൻ പുറപ്പെട്ട യാത്ര ദുരന്തമായി'; സൗദിയിൽ ബസ് മറിഞ്ഞ് മൂന്ന് മരണം, 38 പേർക്ക് പരിക്ക്

> **Lead Summary:** റിയാദ്​: ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനുമാണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശികളായ അൻവർ ഹുസ്സൈൻ , ഷക്കീൽ അഹമ്മദ് ഷാ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.

## Article Content

റിയാദ്​: ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനുമാണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശികളായ അൻവർ ഹുസ്സൈൻ , ഷക്കീൽ അഹമ്മദ് ഷാ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.

ബസ് ഡ്രൈവറായ പാകിസ്താൻ സ്വദേശി മുഹമ്മദ് ഉമർ മുഹമ്മദ് (28) ആണ് മരണപ്പെട്ട മൂന്നാമത്തെ വ്യക്തി. ഇന്നലെ റിയാദ്-മക്ക റോഡിലെ റുവൈദയിലാണ് അപകടം.

ദമ്മാമിൽ നിന്നും ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനത്തിൽ ആറ് ഇന്ത്യക്കാരുൾപ്പെടെ 44 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ റുവൈദ, അൽ ഖുവയ്യ, ഖാസിറ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ, പാക്കിസ്ഥാൻ, യമൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് ഇവർ. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ റുവൈദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

മരിച്ച അൻവറിന്റെ ഭാര്യ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തുടർനടപടികൾ പൂർത്തിയാക്കാനായി സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്.

A bus carrying an Umrah group overturned in Saudi Arabia’s Ruwaid area on the Riyadh–Makkah road, killing three people and injuring 38. The victims include two Indian nationals and one Pakistani driver, while the injured are being treated at hospitals in Ruwaid, Al Khuwaiyah and Qaseer.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386657/umrah-bus-crash-saudi-three-dead)