---
title: "സൗദി അറേബ്യ ഹൂതി മിസൈൽ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് ഗുരുതര പരിക്ക്"
english_title: "Houthi Drone-Missile Attack on Saudi Airport Kills One, Injures 11"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386647/houthi-attack-saudi-airport-kills-one"
published_at: "2026-10-12T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc58a289d58_houthi-attack-saudi-airport-kills-one.jpg"
keywords: ["HouthiAttack", "SaudiArabia", "KingKhalidAirport", "YemenConflict", "MiddleEastTensions"]
---

# സൗദി അറേബ്യ ഹൂതി മിസൈൽ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. യെമൻ തലസ്ഥാനമായ സനായിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടന്നതായി ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് റിയാദിൽ വീണ്ടും പ്രത്യാക്രമണമുണ്ടായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. യെമൻ തലസ്ഥാനമായ സനായിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടന്നതായി ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് റിയാദിൽ വീണ്ടും പ്രത്യാക്രമണമുണ്ടായത്.

ഇതിന് പുറമെ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി വ്യോമപാതയിൽ വെച്ച് തകർത്തു. ഇതിന് പിന്നാലെ സമീപ നഗരമായ അബ്ഹയിൽ സൗദി സിവിൽ ഡിഫൻസ് അധികൃതർ പ്രദേശവാസികൾക്കായി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

യെമനിൽ ഹൂതി വിമതർക്കെതിരെ വ്യോമാക്രമണം കൂടുതൽ ശക്തിപ്പെടുത്തി സർക്കാറും സൗദി സഖ്യസേനയും മുന്നോട്ട് പോവുകയാണ്. തായിസ് നഗരത്തിന്റെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ ഹൂതി കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണ് തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്. അൽ ഖസർ മേഖലയിൽ മൂന്ന് പ്രമുഖ വ്യോമാക്രമണങ്ങൾ നടന്നു.

കൂടാതെ വടക്കുകിഴക്കൻ മേഖലയിലെ ഉസൈഫിറയിലും ശക്തമായ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അതിനിടെ, മേഖലയിലെ സംഘർഷാവസ്ഥ അയവുവരുത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ഫോണിൽ സംസാരിച്ചു. സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള ചർച്ചകൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നൽകാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

A Houthi drone-missile attack on Saudi Arabia’s King Khalid International Airport killed one person and left 11 others seriously injured, according to officials. In a separate incident, Saudi-led forces intercepted a ballistic missile fired at Khamis Mushait, while Iran’s foreign minister spoke with his Saudi counterpart amid efforts to ease tensions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386647/houthi-attack-saudi-airport-kills-one)