---
title: "പള്ളിയിൽ നിന്നിറങ്ങി റോഡ്​ മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു"
english_title: "Malayali Expat Dies in Saudi After Being Hit While Crossing Road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386468/malayali-expat-dies-saudi-road-accident"
published_at: "2026-10-10T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca2a581b755_malayali-expat-dies-saudi-road-accident.jpg"
keywords: ["SaudiArabia", "MalayaliExpat", "RoadAccident", "Riyadh", "KeralaNews"]
---

# പള്ളിയിൽ നിന്നിറങ്ങി റോഡ്​ മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

> **Lead Summary:** റിയാദ്​: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ്​ തിരുവനന്തപുരം സ്വദേശി മരണ​പ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ ആണ്​ മരിച്ചത്​.

## Article Content

റിയാദ്​: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ്​ തിരുവനന്തപുരം സ്വദേശി മരണ​പ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ ആണ്​ മരിച്ചത്​.

റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. ഇന്നലെ രാത്രി റിയാദ്​ ഷിഫയിൽ ആണ്​ അപകടം. ഇഷാ നമസ്കാരത്തിന്​ ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ചത്.

ഗുരുതര പരിക്കേറ്റ ഷാജഹാനെ അടുത്തുള്ള ദല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ വിവരമറിഞ്ഞ് ദുബൈയിലുള്ള മകൻ റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പരേതരായ മുഹമ്മദ് യൂസുഫ് -ഷരീഫ ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: ആബിദ ബീവി. മക്കൾ: മുജീബ്, മുഷ്താക്, മുംതാസ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

A Malayali expatriate from Nedumangad, Thiruvananthapuram, died in Saudi Arabia after being hit by a vehicle while crossing the road after evening prayers in Riyadh. He had been working in the city for years, and efforts are underway to repatriate the body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386468/malayali-expat-dies-saudi-road-accident)