---
title: "'ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അമ്മ മടങ്ങി'; കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസിന്റെ കരുതൽ, ഭർത്താവിനും സഹോദരിക്കും ജോലി നൽകി"
english_title: "Dubai Police Support Family of Sudanese Mother Who Died After Giving Birth to Twins"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386464/dubai-police-support-sudanese-family"
published_at: "2026-10-10T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca215d043a2_dubai-police-support-sudanese-family.jpg"
keywords: ["DubaiPolice", "SudanFamily", "TwinBirth", "SocialSupport", "UAENews"]
---

# 'ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അമ്മ മടങ്ങി'; കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസിന്റെ കരുതൽ, ഭർത്താവിനും സഹോദരിക്കും ജോലി നൽകി

> **Lead Summary:** ദുബൈ: പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനു പിന്നാലെ മരിച്ച സുഡാൻ സ്വദേശിനിയായ യുവതിയുടെ കുടുംബത്തിന് സഹായവുമായി ദുബൈ പൊലീസ്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന മർവയുടെ മരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഭർത്താവിനും സഹോദരിക്കും ജോലി നൽകിയാണ് പൊലീസ് കൈത്താങ്ങായത്.

## Article Content

ദുബൈ: പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനു പിന്നാലെ മരിച്ച സുഡാൻ സ്വദേശിനിയായ യുവതിയുടെ കുടുംബത്തിന് സഹായവുമായി ദുബൈ പൊലീസ്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന മർവയുടെ മരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഭർത്താവിനും സഹോദരിക്കും ജോലി നൽകിയാണ് പൊലീസ് കൈത്താങ്ങായത്.

2016 മേയ് മുതൽ ദുബൈ പൊലീസ് ഹെൽത്ത് സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു മർവ. യുവതിയുടെ മരണത്തോടെ കുടുംബത്തിന് പ്രധാന വരുമാനമാർഗം നഷ്ടമായി. അജ്മാനിലെ താമസസ്ഥലത്തിന്റെ വാടകക്കരാറും അവസാനിച്ചതോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി.

നവജാത ഇരട്ടക്കുട്ടികളുടെ സംരക്ഷണച്ചുമതല അബൂദബിയിൽ താമസിക്കുന്ന മർവയുടെ മൂത്ത സഹോദരിയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം അഞ്ച് കുട്ടികളുള്ള ഇവർ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഏഴ് കുട്ടികളെ ഇപ്പോൾ പരിപാലിക്കുകയാണ്.

കുടുംബവുമായി നിരന്തരം ബന്ധപ്പെടുക, അവരുടെ സാഹചര്യങ്ങൾ വിലയിരുത്തുക, വൈകാരികവും സാമൂഹികവുമായ പിന്തുണ നൽകുക തുടങ്ങിയ സഹായങ്ങളും തുടരുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.

മർവയുടെ കുടുംബവും ദുബൈ പൊലീസും തമ്മിലുള്ള ബന്ധത്തിന് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1983ൽ മർവയുടെ പിതാവ് സർജന്റ് അഹമ്മദ് അൽ അമീൻ ബഖിത് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ ചേർന്നതോടെയാണ് ഈ ബന്ധം ആരംഭിച്ചത്.

1992ൽ സ്വന്തം രാജ്യത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കവെയാണ് അദ്ദേഹം മരിച്ചത്. തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യക്ക് ദുബൈ പൊലീസ് ജോലി നൽക്‍യിരുന്നു. പിന്നീട് അവർക്ക് അസുഖം ബാധിച്ചപ്പോൾ വിദേശത്ത് ചികിത്സക്കും പൊലീസ് സഹായം നൽകി. ചികിത്സക്കിടെ 2016 മാർച്ചിലായിരുന്നു അവരുടെ മരണം.

അമ്മയുടെ മരണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് മർവ ദുബൈ പൊലീസ് ഹെൽത്ത് സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മർവക്ക് അന്ന് സർക്കാറിന്റെ സാമൂഹിക ഐക്യദാർഢ്യ നിധിയിൽനിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു.

സെപ്റ്റംബർ 25ന് ദുബൈയിലെ അൽ ഖുസൈസ് ഖബർസ്ഥാനിൽ നടന്ന മർവയുടെ സംസ്കാരച്ചടങ്ങിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.

Dubai Police have stepped in to support the family of a Sudanese woman who died after giving birth to twins. The force provided jobs to her husband and brother, while her elder sister is caring for the newborns and the family continues to receive social and emotional support.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386464/dubai-police-support-sudanese-family)