---
title: "കുടുംബം മാപ്പ് നൽകിയാലും ഇനി രക്ഷയില്ല; കൊലക്കേസിൽ ശിക്ഷാനിയമം കടുപ്പിച്ച് യുഎഇ, പരമാവധി 20 വർഷം വരെ തടവ്"
english_title: "No Escape Even With Family Pardon: UAE Toughens Murder Sentencing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386422/uae-toughens-murder-sentencing"
published_at: "2026-10-10T12:21:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9e1bede992_uae-toughens-murder-sentencing.jpg"
keywords: ["UAEJustice", "MurderLaw", "Qisas", "CriminalLaw", "SentencingReform"]
---

# കുടുംബം മാപ്പ് നൽകിയാലും ഇനി രക്ഷയില്ല; കൊലക്കേസിൽ ശിക്ഷാനിയമം കടുപ്പിച്ച് യുഎഇ, പരമാവധി 20 വർഷം വരെ തടവ്

> **Lead Summary:** അബുദാബി/ ദുബായ്: കൊലക്കേസിൽ കൊല്ലപ്പെട്ടയാളുടെ അവകാശികൾ മാപ്പുനൽകിയാലും (ഖിസാസ്) കുറ്റവാളിക്ക് കുറഞ്ഞത് 15 വർഷം തടവ്. യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമ ഭേദഗതിയിലാണ് മാപ്പ് നൽകുന്ന കേസുകളിൽ തടവിന്റെ കുറഞ്ഞ കാലാവധി ഏഴിൽനിന്ന് 15 വർഷമായി വർധിപ്പിച്ചത്.

## Article Content

അബുദാബി/ ദുബായ്: കൊലക്കേസിൽ കൊല്ലപ്പെട്ടയാളുടെ അവകാശികൾ മാപ്പുനൽകിയാലും (ഖിസാസ്) കുറ്റവാളിക്ക് കുറഞ്ഞത് 15 വർഷം തടവ്. യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമ ഭേദഗതിയിലാണ് മാപ്പ് നൽകുന്ന കേസുകളിൽ തടവിന്റെ കുറഞ്ഞ കാലാവധി ഏഴിൽനിന്ന് 15 വർഷമായി വർധിപ്പിച്ചത്.

ഇത്തരം സാഹചര്യങ്ങളിൽ പരമാവധി ശിക്ഷ 15 മുതൽ 20 വർഷമായും ഉയർത്തി. കേസിന്റെ വിചാരണയ്ക്കിടയിലോ വിധി പ്രഖ്യാപിച്ചതിനു ശേഷമോ കൊല്ലപ്പെട്ടയാളുടെ അവകാശികൾ മാപ്പ് നൽകുന്ന കേസുകളിലും ഇതേ മാനദണ്ഡത്തിലായിരിക്കും ശിക്ഷ.

ഇസ്‌ലാമിക നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള പ്രതികാര ശിക്ഷയാണ് ഖിസാസ്. മനഃപൂർവമുള്ള കൊലപാതകങ്ങളിൽ നിയമവ്യവസ്ഥകൾക്കും കോടതി വിധിക്കും വിധേയമായി വധശിക്ഷ ഉൾപ്പെടാം.

കൊല്ലപ്പെട്ടയാളുടെ നിയമപരമായി അവകാശമുള്ള ബന്ധുക്കൾക്ക് ഖിസാസ് ഒഴിവാക്കാൻ അവകാശമുണ്ട്. എന്നാൽ കുടുംബത്തിന്റെ മാപ്പ് കുറ്റവിമുക്തിയല്ലെന്നും കുറ്റവാളിയുടെ ക്രിമിനൽ ഉത്തരവാദിത്തം അവസാനിപ്പിക്കുന്നില്ലെന്നും നിയമവിദഗ്ധൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി വിശദീകരിച്ചു. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഇത്തരം അക്രമവാസന ഇല്ലാതാക്കാനുമാണ് ഈ നിയമഭേദഗതി.

ഭേദഗതി പ്രകാരം 15 മുതൽ 20 വർഷം വരെയുള്ള പരിധിയിൽ കോടതി തടവ് നിശ്ചയിക്കും. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും ബാധകമായ ശിക്ഷാനിയമങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

The UAE has amended its penal law to impose a minimum of 15 years in prison in murder cases even if the victim’s heirs grant pardon under qisas. The maximum sentence in such cases has also been raised to 20 years, with courts to decide punishment based on the circumstances of each case.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386422/uae-toughens-murder-sentencing)