---
title: "വേൾഡ് ട്രേഡ് സെന്റർ മോഡൽ ദുരന്തം ലക്ഷ്യമിട്ടു; ഫ്ലൈ ദുബായ് കോക്ക്പിറ്റിൽ നടന്നത് വിമാനം ഇടിച്ചിറക്കി ആളുകളെ കൊല്ലാനെന്ന് യുഎഇ"
english_title: "Flydubai Cockpit Attack Was Meant to Trigger a Mass-Casualty Disaster, UAE Says"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386360/flydubai-cockpit-attack-mass-casualty-uae"
published_at: "2026-10-10T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac98c6acc227_flydubai-cockpit-attack-mass-casualty-uae.jpg"
keywords: ["Flydubai", "UAE", "CockpitAttack", "AviationSecurity", "TerrorInvestigation"]
---

# വേൾഡ് ട്രേഡ് സെന്റർ മോഡൽ ദുരന്തം ലക്ഷ്യമിട്ടു; ഫ്ലൈ ദുബായ് കോക്ക്പിറ്റിൽ നടന്നത് വിമാനം ഇടിച്ചിറക്കി ആളുകളെ കൊല്ലാനെന്ന് യുഎഇ

> **Lead Summary:** **ദുബായ്: ** ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റായ ഒമാൻ പൗരൻ കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യു.എ.ഇ അധികൃതർ. വിമാനം ഇസ്രായേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കി വൻ കൂട്ടക്കൊല നടത്താനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിൽ ബാഹ്യ പ്രേരണകളൊന്നും ഉണ്ടായിട്ടില്ലെന്നും സ്വയം തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതാണെന്നുമാണ് പ്രതിയുടെ മൊഴി.

## Article Content

**ദുബായ്: ** ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റായ ഒമാൻ പൗരൻ കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യു.എ.ഇ അധികൃതർ. വിമാനം ഇസ്രായേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കി വൻ കൂട്ടക്കൊല നടത്താനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിൽ ബാഹ്യ പ്രേരണകളൊന്നും ഉണ്ടായിട്ടില്ലെന്നും സ്വയം തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതാണെന്നുമാണ് പ്രതിയുടെ മൊഴി.

29 വയസ്സുള്ള ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമിയാണ് കേസിലെ പ്രധാന പ്രതി. ക്യാപ്റ്റനായ സ്മിത് മച്ചാറിനെയാണ് ഇയാൾ കോക്ക്പിറ്റിനുള്ളിൽ വെച്ച് ക്രൂരമായി ആക്രമിച്ചത്. യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്‌മെന്റിൽ ബിരുദം നേടിയ ഇയാൾ, 2017-ൽ ഓസ്‌ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് വെളിപ്പെടുത്തി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഇയാൾക്ക് പ്രചോദനമായിട്ടുണ്ട്. ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെ തുടർന്ന് മുൻപ് ഒമാൻ എയറിൽ വെച്ച് ഇയാളെ പൈലറ്റ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കി മറ്റ് ചുമതലകൾ നൽകിയിരുന്നു. തുടർന്ന് റോയൽ എയർ മാറോക്കിൽ ജോലി ചെയ്ത ശേഷമാണ് എട്ട് മാസം മുമ്പ് ഇയാൾ ഫ്ലൈ ദുബായിൽ ചേരുന്നത്.

വിമാനത്തിൽ വെച്ച് പ്രധാന പൈലറ്റിനെ ആക്രമിച്ചപ്പോൾ, മടക്കയാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന മറ്റൊരു പൈലറ്റ് രഹസ്യ കോഡ് ഉപയോഗിച്ച് കോക്ക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ ചേർന്നാണ് വിമാനം സുരക്ഷിതമായി നിയന്ത്രിച്ച് സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയത്.

ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ അക്കൗണ്ടുകളിൽ ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി അടക്കമുള്ള ഭീകരരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്തു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശകലനം ചെയ്തതിൽ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു.

UAE authorities say the Flydubai co-pilot who attacked his captain in the cockpit had intended to crash the aircraft into Ben Gurion Airport in a mass-casualty attack. Investigators say the 29-year-old Omani national was influenced by extremist ideas for years, with the World Trade Center attacks cited as an inspiration. The plane was safely diverted and landed in Saudi Arabia after other crew members regained control.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386360/flydubai-cockpit-attack-mass-casualty-uae)